Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ രാത്രി അഞ്ചു വയസ്സുകാരൻ കടന്നു പോയത് ഭീകരമായ അവസ്ഥയിലൂടെ

11 ഇൻസൈറ്റിൽ ബച്ചൻ മാത്യു

പ്രളയത്തിനിടയിൽ രക്ഷാപ്രവർത്തനത്തിടെയുണ്ടായ അനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് കോട്ടയം പാറമ്പുഴ സ്വദേശിയായ ബച്ചൻ മാത്യുവെന്ന യുവാവ്. ബച്ചനും സുഹൃത്തുക്കളും ചെറിയൊരു ഫൈബർ വള്ളത്തിൽ രക്ഷാപ്രവർത്തനത്തിനിറങ്ങിയിരുന്നു. അതിനിടയിൽ ആ വള്ളം അപകടത്തിൽപ്പെട്ടപ്പോൾ ഭാര്യയും ഭർത്താവും അഞ്ചു വയസ്സുകാരൻ മകനുമുൾപ്പടെയുള്ള ഒരു കുടുംബമാണ് ഇവരോടൊപ്പമുണ്ടായിരുന്നത്. അന്ന് എങ്ങനെയൊക്കെയോ എല്ലാവരും രക്ഷപ്പെട്ടെന്നും കുറഞ്ഞസമയം കൊണ്ട് ആ അഞ്ചു വയസ്സുകാരൻ  കടന്നുപോയത് മനുഷ്യായുസ്സിലെ ഭീകരമായ അവസ്ഥയിലൂടെയാണെന്നും ബച്ചൻ മാത്യു കുറിപ്പിൽ പറയുന്നു. അവൻ കരുത്തനായ സന്നദ്ധ ഭടനായി മാറുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെയ്ക്കുന്നു. 

കുറിപ്പിന്റെ പൂർണരൂപം വായിക്കാം; 

‘‘ഇതു മുരളി ചേട്ടൻ, പുറകിൽ ഒരാളുണ്ട് ജോസഫ് ചേട്ടൻ. ഇവർ രണ്ടുപേരും രാവിലെ കടുംകാപ്പി കുടിച്ചു വള്ളത്തിൽ കയറിയതാണ്. പറഞ്ഞുവരുന്നത് ഓഗസ്റ് 16 നു ഞാൻ താമസിക്കുന്ന കോട്ടയം പാറമ്പുഴ ച്ചീനികുഴി എന്ന സ്ഥലത്തു രാവിലെ 6 മണിക്ക് വെള്ളം കയറാൻ തുടങ്ങി ജൂലായ് 16 വന്ന വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെടാത്ത സാധനങ്ങൾ ബർത്തിനു മുകളിൽ കയറ്റി. അപ്പോഴേക്കും അമ്മയെയും പെങ്ങന്മാരെയും എല്ലാം അമ്മയുടെ അനുജത്തി വണ്ടിയുമായി വന്നു കൊണ്ടുപോയി ഞാൻ കഞ്ഞികുഴിയിൽ ഉള്ള കുടുംബ വീട്ടിലേക്കു പോയി . ഉച്ചകഴിഞ്ഞ് കോട്ടയം കലക്ടർ ഓഫീസിൽ ചെന്നു പറഞ്ഞു ഞാനും എന്റെ കുറച്ചു കൂട്ടുകാരും എന്തു സന്നദ്ധ സേവനവും ചെയ്യാൻ തയാറാണെന്ന്. 

അവിടെ ശ്രീജിത് സർ എന്റ്റെ ഫോൺ നബർ എടുത്തുവെച്ചു നാളെ രാവിലെ എത്തണം എന്നു പറഞ്ഞു. രാവിലെ തന്നെ കാലക്ടർ ഓഫീസിൽ എത്തി അതായത് ഓഗസ്റ്റ് 17 . ശ്രീജിത് സർ താലൂക് ഓഫീസിലുള്ള നിമേഷ് സാറിനെ കാണാൻ പറഞ്ഞു. അവിടെ ചെന്നു നിമേഷ് സർ വിജിയപുരം വില്ലേജ് ഓഫീസർ സുദീപ് സാറിന്റെ  ഫോൺ നമ്പർ തന്നു . സുദീപ് സാറിനെ വിളിച്ചു വിജയപുരം വില്ലേജ് ഓഫീസിൽ ഞാനും എൻറ്റ് കൂട്ടുകാരും (#Siby Pulimoottil Joseph, #Anoop Mohan, #Akhil S Kiran,# Nikhil S Praveen, ) എന്നിവർ ചെന്നു. അവിടെ അപ്പോൾ അനൂപ് സർ എന്ന വില്ലേജ് അസിസ്റ്റന്റ് ഉണ്ടായിരുന്നു. സാറിന്റെ നിർദേശ പ്രകാരം ഞങ്ങൾ ഒരു വണ്ടിയിൽ രണ്ടു ക്യാമ്പിലേക്കുള്ള സാധനങ്ങൾ കയറ്റി  വടവദൂര് കടത്തിന്റെ ഏരിയയിൽ വന്നു ദുരിതാശ്വാസ ക്യാമ്പിലേക്ക് ഫുഡ് കൊണ്ടുപോകുന്നതായിരുന്നു ആദ്യ ഉദ്യമം. 

സുരക്ഷാ ഉപകരണങ്ങൾ ഒന്നുമില്ലാതെ ഒരു ചെറിയ ഫൈബർ വള്ളത്തിൽ സാധനങ്ങൾ കയറ്റി ഞാനും മുരളിച്ചേട്ടനും, ജോസഫ് ചേട്ടനും യാത്ര തിരിച്ചു 50 അടി താഴ്ച്ചയും നല്ല ഒഴുക്കും ഉള്ള സ്ഥലങ്ങളിൽ കഴിവുറ്റ തുഴച്ചിൽ കരായ മുരളിച്ചേട്ടനും, ജോസഫ് ചേട്ടനും കൂടി ആദ്യ ക്യാപിൽ കൊണ്ടുപോയി കൊടുത്തു അതിനു ശേഷം അടുത്ത ക്യാപിൽ അതായത് എന്റ്റെ വീടിനു  അടുത്താണ് ആ ക്യാമ്പ്. ക്യാമ്പ് എന്നു പറഞ്ഞാൽ ഒരു അംഗൻ വടിയുടെ രണ്ടാം നില.. പോകുമ്പോൾ എന്റ്റെ വീട് മുങ്ങി നിൽക്കുന്നത് കണ്ടു അതു നോക്കാൻ പോലും തോന്നിയില്ല . അവിടെ ഫുഡ് കൊടുത്തു അപ്പോൾ കുറച്ചു പ്രായമായ ആളുകൾക്ക് ഇൻസുലിൻ , പ്രെഷറിന്റെ ഗുളിക കിട്ടാതെ വിഷമിച്ചു വീടിന്റെ സിറ്റ് ഔട്ടിൽ ബെഞ്ചിൽ നിൽക്കുന്നു എന്നു അറിഞ്ഞു അവിടെ പോയി മുങ്ങി അവരുടെ ഫ്രിഡ്ജിൽ നിന്നു മരുന്നു എടുത്തു  അവരെ സുരക്ഷിതമായ സ്ഥലത്തു എത്തിച്ചു.

അതിനു ശേഷം വരുന്ന വഴികളിൽ വെള്ള കുപ്പികൾ എറിഞ്ഞു കൊടുക്കുകയും ചെയ്തു ഞങ്ങൾ വരുമ്പോൾ എന്റ്റെ ഫോണിൽ ഫോണ് കോളുകൾ വന്നു തിടങ്ങി. വില്ലേജ് ഓഫീസിൽ വരുന്നതും കലക്ടറേറ്റിൽ വരുന്നതുമായ കോളുകൾ. അതിൽ ഏകദേശം ഒരു മാസം ആയ ഒരു കുട്ടിയുമായി ഒരു ഫാമില്യയുടെ കേൾ ഉണ്ടായിരുന്നു അവരുടെ വീട് കണ്ടു പിടിച്ചു അവരെയും കയറ്റി വീണ്ടും കരയിലേക്ക് . കരയിൽ വരുന്നതിനു മുമ്പ് തന്നെ പലരും വിളിച്ചുകൊണ്ടിരുന്നു .. എല്ലാവരുടെയും ഡീറ്റൈൽസ് ഫോണിൽ നോട്ടു ചെയ്തുകൊണ്ടിരുന്നു. കരയിൽ എത്തി വീണ്ടും മറ്റു ആളുകളുടെ വീടുകൾ തേടി പോയി അവരുമായി കരയിലേക്ക് അങ്ങനെ ഏകദേശം ഒരു പതിരുപത്രണ്ടു പേരെ കയറ്റി അപ്പോഴേക്കും സമയം 5 മണി വില്ലേജ് അസിസ്റ്റന്റ് അനൂപ് സർ വന്നു പറഞ്ഞു ഇനി നിങ്ങൾ കഴിക്കു . 

മറ്റു 4 പേരുമായി  വള്ളത്തിൽ ക്യാമ്പിലേക്ക് ഫുഡ് കൊണ്ടുപോയി. അപ്പോൾ ഒരു ഫോൺ കേൾ വന്നു പാറമ്പുഴ ഹോസ്പിറ്റലിൽ  രണ്ടാം നിലയിൽ 18 പേരുണ്ട് ഞങ്ങൾക്ക് ക്യാമ്പിലേക്ക് പോകണം എന്നു. അവർക്ക് അവിടെ ബാത്റൂം ഇല്ല എന്നു.. അവരെ എങ്ങനെ കൊണ്ടുപോകും എന്നു വിചാരിച്ചിരിക്കുമ്പോൾ അവിടെ വലിയ പിവിസി ചെങ്ങാടത്തിൽ വന്ന ജനപക്ഷതിന്റെ കുറച്ചു യുവാക്കൾ വന്നത് അവരും എന്നെ വിളിച്ചു ഞാൻ അവരോടു പറഞ്ഞു ഇവിടെ ഒരു ചെറിയ വളമാണ് അതിൽ മൂന്നോ നാലോ ട്രിപ്പ് അടിക്കണം എന്നു. കുറച്ചു സമയം കൂടി തരൂ എന്നും. പക്ഷെ ആ യുവാക്കൾ ആ 18 പേരെയും കൊണ്ട് തിരുവഞ്ചൂരിലേക്കു പോയി അതുകൊണ്ടു അവരുംസുരക്ഷിത സ്ഥലത്തു എത്തി. 

പിന്നെ  ഞാനും എന്റെ ഫ്രണ്ടും അനൂപും ( അനൂപ് ആണ് കരയിൽ നിന്നു മറ്റു  ഫോണ് കോളുകൾ കോഡിനേറ്റ് ചെയ്യുന്നത് ) കൂടി സർ തന്ന രണ്ടു പൊതി ചോർ അടുത്തുള്ള സ്നേഹ സമ്പന്നർ ആയ ഒരു വീട്ടുകാർ ഞങ്ങളെ വീട്ടിലേക്കു വിളിച്ചു അവരുടെ വീട്ടിൽ കയറ്റി ഇരുത്തി ചോറും കറികളും തന്നു കൂടാതെ ഞങ്ങളുടെ ഫോൺ ബാറ്ററി റീചാർജ് ചെയ്യണോ എന്നും അവർ ഞങ്ങളുടെ ഫോൺ വാങ്ങിക്കൊണ്ടു പോയി ചർജിങിന് ഇട്ടു. കഴിച്ചു പുറത്തു ഇറങ്ങിയപ്പോൾ അവിടെ രാവിലെ മുതൽ ഉണ്ടായിരുന്ന യുവാക്കളെ ശ്രെദ്ധിച്ചു അവർ രാവിലെ മുതൽ ഫുഡ് കൊണ്ടു എത്തിച്ചു കൊണ്ടിരുന്നു.. അവരെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു ആല്മവിശ്വാസവും പ്രതീക്ഷകളും തോന്നി കാരണം നാളെയുടെ ഇന്ത്യ ഇവരുടെ കൈകളിൽ ആണല്ലോ . 

അപ്പോൾ ആണ് ഒരു കേൾ വന്നത് ഒരു കുട്ടിക്ക് പനിയാണ്‌ ഉടനെ തന്നെ ഹോസ്പിറ്റലിൽ എത്തിക്കണം എന്നും അവരുടെ വീടിന്റെ ഒന്നാം നില മുഴുവൻ വെള്ളത്തിനടിയിൽ ആണെന്നും അപ്പോഴേക്കും മുരളിച്ചേട്ടനും ജോസഫ് ചേട്ടനും വളവുമായി തിരിച്ചെത്തി ഉടൻതന്നെ അവരെ കൂട്ടി ആ വീട്ടിലേക്കു യാത്രയായി അവിടെ ചെന്നപ്പോൾ അവർ റെഡി ആയി ഇരിക്കുകയായിരുന്നു തെല്ലൊരു പേടിയോടെ അവർ വള്ളത്തിൽ കയറി അവരുമായി ഞങ്ങൾ ഏറ്റവും അടുത്തുള്ള കര ലക്ഷ്യമാക്കി ഒഴുക്കിനെതിരെ തുഴഞ്ഞു എത്തി അവിടെ അവർക്കുവേണ്ടി ഒരു ഔട്ടോറിക്ഷ തയാറായി നിന്നിരുന്നു. അവിടെയുള്ള നാട്ടുകാർ ( കോട്ടയം വടവാദൂർ പള്ളിക്കുന്ന് നിവാസികൾ ) അവിടെ വെച്ചാണ് ഒരു ആക്സിഡന്റിൽ കൈയ്ക്ക് അപകടം പറ്റിയ ആ വള്ളത്തിന്റ്റെ ഉടമയെ കണ്ടത് കൂലി പണിക്കാരൻ ആയ സാധൂമനുഷ്യൻ. ആ ചേട്ടന്റെ ഉപജീവന മാർഗമായ ആ വള്ളം നിറഞ്ഞ മനസോടെ  തന്നുവിട്ടതായിരുന്നു. അവിടെ വച്ചു നമ്മുടെ തുഴക്കാരായ മുരളിച്ചേട്ടനും ,ജോസഫ് ചേട്ടനും തുഴകൾ ( തുഴകൾ എന്നത് രണ്ടു പട്ടിക കഷണങ്ങൾ ആണ്) മറ്റു രണ്ടുപേർക്ക്  കൈമാറി  (അവരുടെ പേര് അറിയില്ല ). 

അപ്പോഴേക്കും രാത്രി ആയതിനാൽ ഞാൻ പറഞ്ഞു ഒരാളുടെ വേണം എന്ന് എന്തിനും തയാറായിരുന്നു നാട്ടുകാരിൽ ഒരാൾ കൂടി കയറി. അപ്പോഴേക്കും എനിക്ക് വന്ന കേൾ ലിസ്റ്റിൽ  85 വയസുള്ള ഒരു അമ്മച്ചി അടക്കം ഒരു ഫാമിലിയെ കൂടി ഉണ്ടായിരുന്നു അവരെ ഞാൻ വിളിച്ചപ്പോൾ അവർ പറഞ്ഞു വേറൊരു ഫാമിലിയും തയാറായി ഇരിക്കുവാണ് എന്നു . എന്റെ ശക്തിയായ തുഴക്കാർ പറഞ്ഞു ആ രണ്ടു ഫാമിലിയെ നമുക്ക് ഒന്നിച്ചു കൊണ്ടുപോകാം എന്നു. അങ്ങനെ ഇരുട്ടിൽ ഞങ്ങൾ ഫോണിൽ വിളിച്ചു ആ ഫാമിലികളെ കണ്ടെത്തി അവർ ടോർച്ചു അടിച്ചു ദിശ തന്നതുമൂലം കണ്ടെത്താൻ സാധിച്ചു എന്നുവേണം പറയാൻ. 

അവിടെ എത്തി ആളുകളുടെ എണ്ണം കൂടുതൽ ആയതിനാൽ വള്ളത്തിൽ കൊണ്ടുപോകാൻ സാധിക്കുമോ എന്നു എനിക്ക് സംശയം തോന്നി പക്ഷെ എന്തിനും ഏതിനും തയാറായ തുഴക്കാർ എന്നെ ഞെട്ടിച്ചു ഒരാൾ വെള്ളത്തിൽ ചാടി .. നിലയില്ല വെള്ളത്തിൽ ആണ് . വള്ളത്തിൽ സഞ്ചരിച്ചു പരിചയം ഇല്ലാത്ത വീട്ടുകാർ ആ വെള്ളത്തിന്റ്റെ ബാലൻസ് കളഞ്ഞു കൊണ്ടിരിന്നു . ഞങ്ങളുടെ വള്ളത്തിൽ വെള്ളം കയറിക്കൊണ്ടിരുന്നു അപ്പോൾ ഒരു തുഴക്കാരനും വെള്ളത്തിൽ ചാടി കുറച്ചു ദൂരം ചെന്നു ഞങ്ങൾ മെയിൻ റോട്ടിൽ എത്തി അപ്പോളേക്കും വള്ളത്തിൽ കയറിയ ഫാമിലിയിലെ ഒരു ചേട്ടനും വെള്ളത്തിൽ ഇറങ്ങി അങ്ങനെ അവർ മൂവരും വള്ളം വലിച്ചു കൊണ്ടാണ് പോയത് ഞാൻ ഒരു പാത്രം കൊണ്ട് വെള്ളം തേകി പടറ്റിച്ചുകൊണ്ടിരുന്നു.. കയറിയ ഫാമിലിയുടെ കയ്യിലെ ടോർച്ചു കൊണ്ടു അവർക്ക് വഴി കാട്ടികൊടുത്തുകൊണ്ടുമിരുന്നു. ചില സ്ഥലങ്ങളിൽ വെള്ളത്തിൽ ഇറങ്ങിയവർക്കു നില ഇല്ലായിരുന്നു. രണ്ടു കിലോമീറ്റർ അങ്ങനെ ഒഴുക്കിനെയും അതിജീവിച്ചു ഒരു പലത്തിൽ എത്തി (വെള്ളൂപറമ്പു പാലം) അതിനപ്പുറം ഒരു ക്യാംപ് ഉണ്ട് അവിടെ വെള്ളം ഇല്ല . അവിടെ ആ അമ്മച്ചിയെയും അവരുടെ മകനെയും ഭാര്യയെയും ഇറക്കി.

അവശേഷിക്കുന്ന ഫാമിലി ഒരു 5 വയസോളം പ്രായം ഉള്ള ഒരു കുട്ടിയും അവന്റെ അമ്മയും . അമ്മയുടെ അച്ഛനും അമ്മയും (ആണെന്ന് തോന്നുന്നു ) അടങ്ങുന്ന 3 പേരെയുമായി അവരുടെ ബന്ധുവീടായ ഒരു വീടിന്റെ രണ്ടാം നില ലെക്ഷ്യമായി ഞങ്ങൾ നീങ്ങി വാട്ടർ സപ്ലൈ പൈപ്പു റോഡിൽ കൂടെ ആണ് പോകുന്നതെങ്കിലും  മീനിച്ചിലാർ അറിന്റെ ഏറ്റവും  രൗദ്ര ഭാവം അറിയുന്ന ഒഴുക്കിനെ മുറിച്ചു വേണം ഞങ്ങൾക്ക് പോകാൻ രാത്രി 9:30 ആയി കാണും രാവിലെ പല തവണ ഏറെ ബുദ്ധി മുട്ടി അതിനെ മറികടന്നിരുന്നു . തുഴക്കാരെ ഞാൻ അതിന്റെ ഗൗരവം പറഞ്ഞു മനസിലാക്കി കൊണ്ടിരുന്നു നിലയില്ല വെള്ളത്തിലൂടെ ഒഴുക്കിനെ മറികടക്കുന്നതിനിടയിൽ ഒഴുക്ക് ഞങ്ങളുടെ കൊച്ചു വള്ളത്തെ തള്ളി റോഡിന്റെ മറു വശത്തേക്കും കൊണ്ടുപോയി റോഡിന്റെ വശത്തുകൂടി വലിച്ചു കെട്ടിയ കേബിൾ ടിവിയുടെ കേബിളിൽ ഞങ്ങൾ ചെന്നു തട്ടി അതോടുകൂടി വള്ളം മറിഞ്ഞു റോഡിന്റെ വശത്തുള്ള പറമ്പിലേക്ക് മറിഞ്ഞു ഞാൻ മുങ്ങി ഏകദേശം 12 അടിയോളം വെള്ളം അവിടെയുണ്ടായിരുന്നു. 

വെള്ളത്തിനടിയിൽ വെച്ചുതന്നെ ഞാൻ റെയിൻ കോട്ടു ഉരി കളഞ്ഞു .പൊങ്ങി വരുമ്പോൾ കാണുന്നത് കുട്ടിയുടെ അമ്മയുടെ അമ്മ ഒഴുകി വരുന്നതായിരുന്നു അവരെ മുടിയിലും തുണിയിലും പിടിച്ചു ഞാൻ നീന്തി ഒരു മരത്തിൽ പിടിപ്പിച്ചു അപ്പോഴാണ് അതു ഒരു ശിഖരം ഇല്ലാത്ത മരമാണെന്നു അറിയാൻ കഴിഞ്ഞത് അവിടെനിന്നും വേറൊരു മരത്തിലേക്ക് നീന്തി പിടിപ്പിച്ചു എന്നിട്ടു എല്ലാവരും ഒക്കെ ആണൊന്നു ചോദിച്ചു.. ഒക്കെ ആണെന്ന് എല്ലാവരും പറഞ്ഞു.. കേരള ജനതയുടെ പാർത്ഥന കൊണ്ടാണോ എന്നു അറിയില്ല കൂടെ ഉണ്ടായിരുന്ന ഒരു തുഴക്കാരനും (ഒരു ചെറുപ്പക്കാരൻ) കുട്ടിയുമായി കേബിൾ ടിവിയുടെ കേബിളിൽ തൂങ്ങി കിടന്നു . കുട്ടിയുടെ അമ്മ ഒഴുകി ഒരു മരത്തിൽ തങ്ങി നിന്നു അവരുടെ കയ്യിൽ ഒരു ടോർച്ചു കത്തി നിൽക്കുന്നുണ്ടായിരുന്നു . അവരുടെ അച്ഛനും ഒരു മരത്തിൽ പിടി കിട്ടി തുഴക്കാരിൽ ഒരാൾഫൈബർ വളമായതിനാൽ മുങ്ങിയാൽ പൊങ്ങില്ല എന്നു അറിയമതിനാൽ ഒരു കൈ മുങ്ങിയ വളത്തിലും മറു കൈ ഒരു മരത്തിലും പിടിച്ചു കിടന്നു. 

മറ്റൊരാൾ മറ്റൊരു മരത്തിലും കിടന്നു.. അലറി വിളിച്ചാൽ പോലും ഒരു മനുഷ്യർ പോലും കേൾക്കൻ ആളില്ല. എന്നും ആ വഴി സഞ്ചരിക്കുന്ന എനിക്ക് ദിശപോലും മനസിലായില്ല. ചുറ്റിലും നോക്കിയപ്പോൾ ഒരു മതിലിന്റെ അരയടി ഞാൻ കണ്ടു അതിലേക്കു ഒഴുക്കിനെതിരെ  ഞാൻ നീന്തി മതിൽ കയറി . മതിലിന്റെ അപ്പുറം എനിക്ക് നെഞ്ചിനു താഴെ വെള്ളം ഉണ്ട് മണ്ണിട്ടു ഉയർത്തി കെട്ടിയ ഒരു വീടാണ് അതു. അവിടെ കയറി ഒന്നുകൂടി ഞാൻ ചോദിച്ചു എല്ലാവരും ഒക്കെ ആണോ എന്നും. ആരും പേടിക്കേണ്ട എല്ലാവരെയും രക്ഷിക്കും എന്നും. ഒരു ചെറിയ നിലാവെട്ടം പോലെ ഒരു വെട്ടം ഉണ്ടായിരുന്നു. ആ വെട്ടത്തിൽ നീളമുള്ള കയറോ, കമ്പോ എന്നു നോക്കി. ഒടുവിൽ ഒഴുകി വന്ന നല്ല നീളം ഉള്ള ഒരു കമ്പ് കിട്ടി പത്തു ഇരുപതോളം അടി നീളം ഉണ്ട് . അതിന്റെ ശിഖരങ്ങൾ ഓടിച്ചു ഏറ്റവും അടുത്തുള്ള ഒരു തുഴക്കാരനെ കയറ്റി.

അതിനു ശേഷം കുട്ടിയുടെ അമ്മയെ കയറ്റി. അപ്പോഴേക്കും ആ പെണ്ണ് കരച്ചിൽ തുടങ്ങി എന്റ്റെ കുട്ടിയെ രക്ഷിക്കു എന്നു. ഞാൻ പറഞ്ഞു രക്ഷിക്കും. വിഷമിക്കാതെ എന്നു പറഞ്ഞു സമാധാനിപ്പിച്ചു.. എന്നിട്ടു വളവുമായി നിൽക്കുന്ന ആളിന് കയ്യിലിരുന്ന കമ്പ് നീട്ടി അങ്ങനെ വള്ളം മതിലിനു സൈഡിൽ കൊണ്ടുവന്നു തിരിച്ചിട്ടു . ഭാഗ്യമെന്ന് പറയട്ടെ ഓഫീസുകളിൽ ചവിട്ടി അടപ്പ് തുറക്കുന്ന വെയിസ്റ്റ് ഇടുന്ന രണ്ടു പാത്രങ്ങൾ ഒഴുകിവന്നു മരങ്ങളിൽ തടഞ്ഞു നിൽപ്പുണ്ടായിരുന്നു അതിന്റെ അടപ്പ് ഓടിച്ചു കളഞ്ഞു നിമിഷ നേരം കൊണ്ട് വള്ളത്തലെ വെള്ളം മുഴുവൻ ഞങ്ങൾ തേകി പറ്റിച്ചു.

ആ വീട്ടിൽ നിന്നും കിട്ടിയ ഒരു ചെറിയ കയറും വള്ളത്തിൽ ഒരു ചെറിയ കയറുകൊണ്ടു ഞങ്ങൾ ഒരുവിധം കുട്ടിയുമായി തൂങ്ങി കിടക്കുന്ന ആളിന്റെ അടുത്തേക്ക് വള്ളത്തിന്റ്റെ ഒരു അറ്റം എത്തിച്ചു ഒരാൾ വെള്ളത്തിലൂടെ പോയി കുട്ടിയെ എടുത്തു . കുട്ടിയെ പിടിച്ചുകൊണ്ടു നിന്ന ആളും വള്ളത്തിൽ പിടിച്ചു ഞങ്ങളുടെ അടുത്തെത്തി.. അപ്പോഴേക്കും കുട്ടി  ഭയത്താൽ ആണോ തണുപ്പാൽ ആണോ വിറക്കുന്നുണ്ടായിരുന്നു. അവന്റെ കൈ വെള്ളയും കാൽ വെള്ളയും ഞാൻ ശക്തിയായി തിരുമി ചൂടാക്കി അപ്പോഴേക്കും മറ്റുള്ളവർ കുട്ടിയുടെ അമ്മയുടെ അച്ഛനെയും ,അമ്മയെയും ഞങ്ങളുടെ അടുത്തു എത്തിച്ചു.. ആ വീടിന്റെ മുറ്റത്തു കിടന്ന ഒരു ഉയരം കൂടിയ ഒരു മേശമേൽ എല്ലാവരെയും ഇരുത്തി ഞാൻ ആ വീടിന്റെ മുറ്റം വഴി കയറിന് വേണ്ടി നീന്തി നടന്നു.

ഒരു നീളമുള്ള പ്ളാസ്റ്റിക് കയാറുകൊണ്ടുള്ള ഒരു അഴ കണ്ടു . ഭാഗ്യവശാൽ ഒരു വലിക്ക് അഴിയുന്ന രീതിയിൽ കെട്ടിയ അഴ ആയിരുന്നു. അതിന്റെ ഒരുവശം വീടിൻറെ കഴിക്കോലിൽ ചുറ്റി ഇട്ടിരുന്നു എല്ലാം അഴിച്ചു എന്നിട്ടു വള്ളത്തിന്റെ ഒരു അറ്റത്തു കെട്ടി നിർഭാഗ്യവശാൽ ഉണ്ടായിരുന്ന പട്ടിക തുഴകൾ നഷ്ടമായി. എന്നിട്ടു അവരെയെല്ലാം വള്ളത്തിൽ കയറ്റി ഞാനും തുഴക്കാർ മൂവരും വള്ളത്തിൽ കയറാതെ  ഞാൻ കയറിന്റെ ഒരു അറ്റവുമായി എതിർ വശത്തുള്ള ഒരു വീടിന്റെ ഉയർന്ന ഗേറ്റിലേക്കു നീന്തി അവിടെ അതു കെട്ടിയ ശേഷം വള്ളം വലിച്ച് അങ്ങോട്ടു അടുപ്പിച്ചു. അതുപോലെ തന്നെ മരങ്ങളിലും മറ്റും നീന്തി നീന്തി കെട്ടി ഞങ്ങൾ അവരെ എത്തിക്കേണ്ട സ്ഥലത്തു എത്തിച്ചു. 

എന്നിട്ടു കുട്ടിയെ വേഗം ഒന്നു കൂൾ ആക്കാൻ പറഞ്ഞു. അതിനു ശേഷം ഞങ്ങൾ ഒരു 10 മിനിറ്റു റിലാക്സ് ചെയ്തു.തിരിച്ചു പോകാൻ തുഴ ഇല്ലാത്തതിനാൽ ഞങ്ങൾ ആ വീട്ടിൽ പൊക്കം കുറഞ്ഞ തെങ്ങു നോക്കി . നിർഭാഗ്യവശാൽ അവിടെയുള്ള തെങ്ങുകൾക്കു കുറച്ചു ഉയരം കൂടുതൽ ആയിരുന്നു. ഒടുവിൽ ഒരു ജാതി മരത്തിൽ കയറി ഒരു തെങ്ങിന്റെ ഓല വെട്ടി മൂന്ന് തുഴകൾ ഉണ്ടാക്കി .എല്ലാവരുടെയും ഫോൺ മുങ്ങിയപ്പോൾ ഓഫ് ആയിപോയതിനാൽ കാരയിലുള്ള എന്റ്റെ ഫ്രണ്ട്സിനെ വിളിച്ചു പറയാൻ കഴിഞ്ഞില്ല . ഒടുവിൽ ആ വീട്ടിൽ ഉണ്ടായിരുന്നു ഒരാളുടെ ഫോണിൽ ഗൂഗിളിൽ സെർച്ച് ചെയ്തു വില്ലേജ് ഓഫീസർ സുദീപ് സാറിനെ വിളിച്ചു  കാര്യം പറഞ്ഞു. 

ഞങ്ങൾ തിരിച്ചു യാത്രയായി അപ്പോൾ സമയം രാത്രി 10:30 ആയി. തിരിച്ചു വന്നപ്പോൾ ഒഴുക്കിനെ മറികടക്കാൻ ഞങ്ങൾ കേബിൾ ടിവിയുടെ കേബിളിൽ പിടിച്ചു ഒഴുക്കിനെ മറികടന്നു.. അവിടെ നിന്നു ഏകദേശം ഒന്നര കിലോമീറ്റർ ഇരുട്ടത്ത് ഊഹം വെച്ചു തുഴഞ്ഞു  വരുമ്പോൾ എന്റ്റെ ഫ്രണ്ട്‌സ് ടെൻഷൻ അടിച്ചു  കാറിന്റെ ലൈറ്റുകൾ ഡിമ്മും ബ്രൈറ്റും ഇട്ടു കാണിക്കുന്നത് ദൂരെ നിന്ന് ഞങ്ങൾക്ക് കാണാമായിരുന്നു ആ ശക്തമായ മഴ നനഞ്ഞു ഒടുവിൽ തുഴഞ്ഞു കര പറ്റി . ഇപ്പോഴും ആ സംഭവം ഓർക്കുമ്പോൾ ഒരു സ്വപനം പോലെ തോന്നുന്നു. ഒരു സങ്കടം മാത്രം ബാക്കി ഉണ്ടായിരുന്നു ഒരു ക്യാമ്പിലേക്ക് വൈകിട്ടത്തെ ഫുഡ് ഉറപ്പായും കൊണ്ടു നൽകാം എന്നു ഏറ്റിരുന്നു ഫുഡ് റെഡിയായി കരയിൽ ഇരിപ്പുണ്ടായിരുന്നു. തുഴക്കാരുടെ മനസു മടുത്തിരുന്നു അതുകൊണ്ടു മറ്റുള്ളവർ പറഞ്ഞു ഈ രാത്രിയിൽ ഇനി പോകണ്ട എന്നു.  ആ ഫുഡ് അവിടെ ഉണ്ടായിരുന്ന യുവാക്കൾ മറ്റു ക്യാമ്പിലേക്ക് കൊണ്ടുപോയി കൊടുത്തു.

ഞാൻ ചിന്തിക്കുന്നത് ആ കുട്ടിയുടെ അവസ്ഥയാണ് ഇരുട്ടിൽ കയറ്റിയതിനാലും ഇറക്കിയതിനാലും ആ കുടുംബത്തെയും ആ കുട്ടിയെയും ഇനി കണ്ടാൽ അറിയില്ല . എന്തായാലും അവൻ മിടുക്കൻ ആകും കാരണം ഒരു മനുഷ്യായുസിൽ നേരിടേണ്ടിവരുന്ന ഏറ്റവും ഭീകരമായ അവസ്ഥയെ അവൻ ആ കുറഞ്ഞ സമയം കൊണ്ട് നേരിട്ടു. തീച്ചയായും അവൻ നമ്മുടെ രാജ്യത്തെ സന്നദ്ധ സേവനത്തിനുള്ള ഏതേലും വകുപ്പിൽ  കരുത്തനായ ജോലി ചെയ്യും എന്നാണ് എന്റെ പ്രതീക്ഷ.’’