Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റയ്ക്കൊരു ഫ്ലാറ്റിൽ ഹനാൻ; വീൽചെയറിലിൽ ഇരുന്ന് അതിജീവനം

hanan-hameed-life-fb-post-viral

അതിജീവനത്തിന്റെ പ്രതീകമാണ് മലയാളികൾക്ക് ഹനാൻ എന്ന മിടുക്കി. ജീവിതത്തിലെ പ്രതിസന്ധികളോട് ഒറ്റയ്ക്കു പോരാടിയ ഹനാനെ കേരളം നെഞ്ചോ‌ട് ചേർത്തു പിടിച്ചിരുന്നു. ഹനാന്‍ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടുവെന്ന വാർത്ത നെഞ്ചിടിപ്പോടെയാണ് കേരളം കേട്ടത്. നട്ടെല്ലിനു പരിക്കേറ്റ ഹനാന്റെ വേദനയിൽ നാട് ഒന്നടങ്കം പങ്കാളികളാവുകയും ചെയ്തു.

 സമൂഹമാധ്യമങ്ങൾ ആദ്യം ആഘോഷിക്കുകയും പിന്നീട് ആക്രമിക്കുകയും ച‌െയ്തപ്പോൾ തളരാതെ നിന്നു പോരാടിയ ഹനാനെ തേടി നിരവധി അഭിനന്ദനങ്ങളെത്തിയിരുന്നു. ഇപ്പോഴിതാ ഹനാന്റെ കരുത്ത് വ്യക്തമാക്കുന്ന ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. സെലിബ്രിറ്റി മേക്ക് അപ് ആര്‍ട്ടിസ്റ്റായ അബീല്‍ റോബിനാണ് ഹനാന്റെ ചിത്രങ്ങൾ സഹിതം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒറ്റയ്ക്കൊരു ഫ്ലാറ്റിലാണ് ഹനാനിപ്പോൾ. വീൽചെയറിൽ തന്നെയാണ് കൂടുതൽ സമയവും. ഫോട്ടോഷൂട്ടിനായാണ് ഹനാന്റെ ഫ്ലാറ്റിൽ അബീലും സംഘവും എത്തിയത്. എന്നാൽ അവിടെ കണ്ട് കാഴ്ച ഹൃദയഭേദകമായിരുന്നുവെന്ന് അബീൽ പറയുന്നു. 

കുറിപ്പ് വായിക്ക‌ാം;

"ഹനാന്‍" ഈ പേര് മലയാളികള്‍ പെട്ടെന്ന് മറക്കില്ല എന്ന് തോന്നുന്നു... ഇന്നലെ ആയിരുന്നു ഹനാനുമായി ഒരു photoshoot ചെയ്തത്. ഹനാന്‍ കുറെ നാളുകളായി എന്റെ facebook ഫ്രണ്ട് ആണ് (ഇപ്പോള്‍ id കള്‍ എല്ലാം block ചെയ്തിരിക്കുന്നു... ) ഒരു Portfolio ചെയ്യണം എന്നെന്നോട് ഒരുപാടു നാളായി ആവശ്യപ്പെടുന്നുണ്ടായിരുന്നു... സൗകര്യം ഒത്തുവന്നപ്പോള്‍ ഇന്നലെ photoshoot നടത്തി... അപകടത്തെ തുടര്‍ന്ന്, ആശുപത്രിയില്‍ ആയിരുന്നതിനാല്‍ നീണ്ടു പോവുകയായിരുന്നു... കഴിഞ്ഞ മൂന്നു നാലു ദിവസം മുന്‍പ്, ഹനാന്‍ എന്നെ വിളിച്ചു... Photoshoot ചെയ്താലോ എന്ന് ചോദിച്ചു, ഞാന്‍ ചോദിച്ചു നിന്റെ Rest ഒക്കെ കഴിഞ്ഞോ എന്ന്.? അപ്പോള്‍ വളരെ പോസിറ്റീവ് ആയി "എനിക്കിപ്പോള്‍ വലിയ പ്രശ്നം ഒന്നും ഇല്ല. അത്യാവശ്യം നടക്കുവനോക്കെ പറ്റും എന്ന് പറഞ്ഞു...

അങ്ങിനെ ഞാന്‍ പെട്ടെന്ന് തന്നെ Costumes ഒക്കെ റെഡി ആക്കി. എന്‍റെ സുഹൃത്തും ഫാഷന്‍ ഫോട്ടോഗ്രാഫറും ആയ വൈശാഖന്‍ മംബ്രയെ വിളിച്ചപ്പോള്‍ ഉടനെ എത്താമെന്നും പറഞ്ഞു, പിന്നെ എല്ലാം പെട്ടെന്നായിരുന്നു... പക്ഷെ ഞങ്ങള്‍ ഹാനാന്റെ ഫ്ലാറ്റില്‍ ചെന്ന് കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു... photoshoot മാറ്റിവെച്ചാലോ എന്ന് വരെ ഞാനും വൈശഖും ഒരു നിമിഷം ചിന്തിച്ചു... കാരണം ഹനാന്‍ വീല്‍ ചെയറില്‍ തന്നെയാണ്... ഞാന്‍ ചെന്നപ്പോള്‍ കാണുന്നത്. അതുകൊണ്ട് ഞാന്‍ ചോദിച്ചു മോളെ നമുക്ക് ഇത് മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചാലോ എന്ന്. പക്ഷെ ആ കുട്ടിയുടെ പ്രത്യാശയുടെയും, പോസിറ്റീവ് എനര്‍ജിയുടെയും മുന്നില്‍ ഞങ്ങള്‍ തോറ്റുപോയി...

വീല്‍ ചെയറില്‍ ആയിരുന്ന ഹണനെ makeup ചെയ്തു, പിന്നെ Costume change ചെയ്യുന്ന സമയം നട്ടെല്ലിലെ 16 ഓളം വരുന്ന stitches കണ്ടു ഞാന്‍ സത്യത്തില്‍ തളര്‍ന്നു പോയി. ആ കുട്ടിയുടെ സ്ഥാനത്ത് എത്ര വലിയ ഇരട്ടചങ്കനും എണീറ്റിരിക്കുവാന്‍ പേടിക്കും... പക്ഷെ ആ ഫ്ലാറ്റില്‍ അവള്‍ തനിച്ചു, ആ വീല്‍ ചെയറില്‍ തന്നെ നടന്നു ഭക്ഷണം പാകം ചെയ്യലും,തുണി അലക്കലും എല്ലാം, ഒരാളും തുണയില്ലാതെ... (അച്ഛന്‍ രണ്ടു ദിവസം നിന്നിട്ടു പോയി..) അവള്‍ ചോദിച്ച ചോദ്യത്തിന് മുന്നില്‍ എനിക്കൊന്നും തിരിച്ചു പറയുവാനില്ലായിരുന്നു... "ഞാന്‍ ഇങ്ങിനെ തളര്‍ന്നു കിടന്നിട്ടെന്തു ചെയ്യാനാണ് ആബേല്‍ ജീ... ആശുപത്രിയിലെ ചിലവെല്ലാം സര്‍ക്കാര്‍ നോക്കി എങ്കിലും ഇനി എനിക്ക് മുന്നോട്ടു പോകണമെങ്കില്‍ എന്ത് ചെയ്യും, ഇതില്‍ നിന്നും എനിക്ക് എന്റെ സ്വപ്‌നങ്ങള്‍ ക്കൊപ്പം ജീവിക്കണം, എനിക്ക് തളര്ന്നിരിക്കുവാന്‍ മനസ്സില്ല, ദയവു ചെയ്തു ഇത് വേണ്ടാ എന്ന് വെക്കരുത്, എന്നെ നിരാശപ്പെടുത്തരുത്‌, എത്ര നാളായിട്ടുള്ള ആഗ്രഹമാണന്നോ.." എന്ന്. സത്യത്തില്‍ എന്‍റെ കണ്ണ് നിറഞ്ഞു പോയി...

അവള്‍ ഒരു തീയാണ്, മീന്‍ ചന്തയില്‍ ഇത്ര ചെറിയ പ്രായത്തില്‍ പോയി മീന്‍ വില്‍ക്കുവാന്‍ കാണിച്ചത് അവളുടെ ചങ്കൂറ്റം തന്നെയെന്നു നിസംശയം പറയാം... ഒരു ചെറിയ പനിവന്നാല്‍ തളര്‍ന്നു പോകുന്ന നമുക്കെല്ലാം ഹനാന്‍ വലിയൊരു പാഠപുസ്തകം ആണ്. ആ കൊച്ചു മനസ്സിലെ വലിയ സ്വപ്‌നങ്ങള്‍ പൂവണിയുവാന്‍ ഞാന്‍ എന്നാല്‍ കഴിയുന്ന സഹായം ചെയ്തിരിക്കും എന്ന വാഗ്ടാനവും നല്‍കി photoshoot അവളുടെ ആഗ്രഹം പോലെ ചെയ്തു തീര്‍ത്ത്‌ ഞങ്ങള്‍ മടങ്ങി...

:- അബീല്‍ റോബിന്‍.