Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഹ്‌ലിയുടെ ജീവൻ , എല്ലാമെല്ലാം എന്ന് അനുഷ്ക

virat-kohli-anushka-sharma-shared-karva-chouth-photos-viral

ആരാധകർക്ക് ആവേശമേകി കോഹ്‌ലിയുടെയും അനുഷ്കയുടെയും ആദ്യ കർവ ചൗത്ത് ചിത്രങ്ങൾ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും  ആദ്യ കർവ ചൗത്ത് ചിത്രങ്ങൾ പങ്കുവെച്ചത്.

virat

രാത്രിയിൽ ചന്ദ്രനെ സാക്ഷിയാക്കിയുള്ള ചിത്രത്തില്‍ മഞ്ഞ സാരിയണിഞ്ഞ് അനുഷ്കയും കറുപ്പ് കുർത്തയണിഞ്ഞ് വിരാടും നിന്നു. ‘‘എന്റെ ജീവൻ. എന്റെ പ്രപഞ്ചം. കർവ ചൗത്ത്’’ എന്നാണ് കോഹ്‌ലി ചിത്രത്തിനൊപ്പം കുറിച്ചത്.

കോഹ്‌ലിയെടുത്ത സെൽഫിയാണ് അനുഷ്ക പങ്കുവെച്ചത്. ‘‘എന്റെ സൂര്യൻ, എന്റെ നക്ഷത്രം, എന്റെ എല്ലാമെല്ലാം. എല്ലാവർക്കും സന്തോഷകരമായ കവർ ചൗത്ത്’’ എന്നു അനുഷ്കയും ചിത്രത്തിനൊപ്പം കുറിച്ചു.

ഇൗ ചിത്രങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ക്രിക്കറ്റിൽ സമാനതകളില്ലാത്ത റെക്കോർഡുകളുമായി കോഹ്‌ലി കുതിപ്പ് തുടരുമ്പോൾ അനുഷ്കയുടെ വ്രതം കൂടുതൽ കരുത്ത് പകരുമെന്ന വിശ്വാസത്തിലാണ് ആരാധകർ. ഭർത്താവിന്റെ ദീർഘായുസ്സിനുവേണ്ടി ഭാര്യമാരെടുക്കുന്ന വ്രതമാണ് കർവ ചൗത്ത്. ഇൗ ദിവസം സ്ത്രീകൾ ഉപവാസമിരിക്കും.