Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപികയെ ആദ്യമായി കണ്ടപ്പോൾ ‘ഫ്ലാറ്റായി’ രൺവീർ; പ്രണയകഥ

deepika-padukone-ranveer-singh-love-at-first-sight-experience

ആരാധകർ ഏറെ ആവേശത്തോടെയാണ് ദീപിക–രൺവീർ വിവാഹത്തിന് കാത്തിരിക്കുന്നത്. ബോളിവുഡിനെ ഇളക്കി മറിച്ച ദീപിക–രൺവീർ പ്രണയത്തിനു അഞ്ച് വർഷങ്ങളുടെ പഴക്കമുണ്ട്. ആദ്യമായി ദീപികയെ കണ്ടപ്പോൾ എന്താണ് ചിന്തിച്ചതെന്ന് രൺവീറിനോട് ഒരു അഭിമുഖത്തിൽ ചോദിച്ചിരുന്നു. ആദ്യമായി ദീപികയെ കണ്ടപ്പോൾ തന്നെ ഫ്ലാറ്റായി എന്നായിരുന്നു രൺവീറിന്റെ പ്രതികരണം. 2012ൽ മകാവുവിൽ നടന്ന സീ സിനി അവാർഡ് ചടങ്ങിലായിരുന്നു രൺവീർ ദീപികയെ ആദ്യമായി കാണുന്നത്. അന്ന് ദീപിക സിൽവർ നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നതെന്നു ഓർത്തെടുത്ത രൺവീർ ആദ്യ കാഴ്ചയിൽ തന്നെ ഫ്ലാറ്റായി എന്നു തുറന്നു പറയുകയായിരുന്നു. 

ആദ്യ കാഴ്ചയിൽ തന്നെ രൺവീറിന് ദീപികയോട് പ്രണയം മൊട്ടിട്ടിരുന്നുവെങ്കിലും സഞ്ജയ് ലീല ബൻസാലിയുടെ രാംലീലയ്ക്കുശേഷമാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2013 ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. ഇതോടെ ദീപിക–രൺവീർ ജോടി ഗോസിപ്പു കോളങ്ങളിൽ ഇട‌ം നേടി. ഇതിനു പിന്നാലെ ഇറങ്ങിയ ബാജിറാവു മസ്താനിയോ‌ടെ ഇരുവരും പ്രണയത്തിലാണെന്ന് ആരാധകർ ഉറപ്പിച്ചു. ഈ ചിത്രത്തിലെ പ്രണയരംഗങ്ങൾ വളരെയധികം ആഘോഷിക്കപ്പെടുകയും ചെയ്തു.

ranveer-deepika (9)

ഗോസിപ്പികൾ ശക്തമായെങ്കിലും പ്രണയത്തിലാണെന്നു തുറന്നു പറയാനോ, നിഷേധിക്കാനോ ഇരുവരും തയാറായില്ല. രൺവീര്‍ ചില സൂചനകൾ നൽകുമായിരുന്നെങ്കിലും ദീപിക ഒഴിഞ്ഞു മാറി. രൺവീറിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു പലപ്പോഴും ഒരു നല്ലൊരു സുഹൃത്തെന്ന നിലയിൽ ദീപിക ഉത്തരം നൽകിയതും ആരാധകരെ സംശയത്തിലാക്കി. 

ranveer-deepika (8)

പിന്നീട് പല വേദികളിലും ഇരുവരും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടു തുടങ്ങി. ദീപികയും രൺവീറും ലിവിങ് റിലേഷനിലാണെന്ന വാർത്തകളും ഇതോടൊപ്പം ഉണ്ടായി. മാലിദ്വീപിൽ ഇരുവരുമൊന്നിച്ച് അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വിവാഹവാര്‍ത്ത ചൂടുപിടിക്കുന്നത്. ദീപികയുടെ ജന്മദിനത്തിൽ ഇരുവരുടെയും കുടുംബാംഗങ്ങൾ കണ്ടു സംസാരിക്കുകയും ദീപികയ്ക്ക് രൺവീറിന്റെ മാതാപിതാക്കൾ ഒരു സാരി സമ്മാനമായി നൽകുകയും ചെയ്തു. ഇതോടെ വിവാഹമടുത്തു എന്ന് ആരാധകർ ഉറപ്പിച്ചു, ആ കാത്തിരിപ്പിനാണ് ഈ മാസം അവസാനമാകുന്നത്. 

ദീപിക വിവാഹ ഷോപ്പിങ്ങിലാണ്. നവംബർ 14, 15 തീയതികളിലാണ് ചടങ്ങുകൾ. വിവാഹത്തിനു മുന്നോടിയായിയുള്ള ചടങ്ങുകളുടെ ചിത്രങ്ങൾ ഈയിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇറ്റലിയിലെ ലേക് കോമോയിലാണ് വിവാഹം. വർഷങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്കാണ് ഇതോടെ അവസാനമാകുന്നത്. 

ranveer-deepika (11)
ranveer-deepika (7)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.