Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോഷ്യൽലോകം തിരഞ്ഞ ആ പൊലീസുകാരൻ ഇതാ, ആംബുലൻസിന് മുന്നിലോടിയ നന്മയുടെ പ്രതീകം

Policeman-renjith-kumar

ഒറ്റ ദിവസം കൊണ്ട് താരമായിരിക്കുകയാണ് ഈ പൊലീസുകാരൻ. വൈറലായ ആ വിഡിയോയിലെ താരത്തെ സോഷ്യൽ ലോകം തന്നെ കണ്ടെത്തി. കോട്ടയത്തു ട്രാഫിക് ബ്ലോക്കിൽ അകപ്പെട്ട ആംബുലൻസിനു മുന്നിൽ ഓടി വഴിയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥന്റെ വിഡിയോ വൈറലായിരുന്നു. സിവിൽ പൊലീസ് ഓഫിസറായ രഞ്ജിത്ത് കുമാർ രാധാകൃഷ്ണനാണ് തികഞ്ഞ ആത്മാർഥതയോടെ തന്റെ ജോലി ഭംഗിയായി ചെയ്തത്. 

വലിയൊരു ട്രാഫിക് ബ്ലോക്കിലേക്കാണ് സൈറനിട്ട ആംബുലൻസ് എത്തിയത്. കേവലം ഒരു ബൈക്കിന് കഷ്ടിച്ച് കടന്നുപോകാനുള്ള സ്ഥലം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അപ്പോഴാണ് ഡ്യൂട്ടിലുണ്ടായിരുന്ന രഞ്ജിത്ത് അവിടെ ഓടിയെത്തുന്നത്. ആംബുലൻസിന് മുന്നിലുള്ള വാഹനങ്ങളെ എല്ലാം മാറ്റി വണ്ടിക്ക് കടന്നുപോകാൻ വഴിയൊരുക്കുകയായിരുന്നു അദ്ദേഹം.

ജോലിയോടും ആംബുലൻസിലുണ്ടായിരുന്ന രോഗിയോടും ഈ ഉദ്യോഗസ്ഥൻ കാണിച്ച ആത്മാർഥതയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സോഷ്യൽ ലോകം. ആംബുലൻസിലുണ്ടായിരുന്നവർ തന്നെയാണ് ഈ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.