അർജുന്റെ കൈപിടിച്ച് മലൈക; വിവാഹം ഈ വർഷം?

arjun-kapoor-malalika-arora
SHARE

വിവാഹാഘോഷങ്ങളുടെ വർഷമായിരുന്നു 2018, സോനം കപൂർ, ദീപിക പദുക്കോൺ– രൺവീര്‍ സിംഗ് പിന്നെ പ്രിയങ്ക ചോപ്രയും. റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകൾ ഇഷയുടെ വിവാഹവും ബോളിവുഡിന് ആഘോഷമായി. പുതുവർഷത്തിലും ആരാധകർ വിവാഹപ്രതീക്ഷയിലാണ്, അർജുൻ കപൂറിനെയും മലൈക ആറോറയേയും ചുറ്റിയാണു എല്ലാ കണ്ണുകളും. 

പുതുവത്സര ആഘോഷത്തിനായി ബോളിവുഡ് നടൻ സഞ്ജയ് കപൂറും ഭാര്യ മഹീപ് കപൂറും ഒരുക്കിയ പാർട്ടിയിൽ അർജുനും മലൈകയും ഒന്നിച്ചെത്തിയതാണു വീണ്ടും വിവാഹവാർത്തകളെ ചൂടുപിടിപ്പിച്ചിരിക്കുന്നത്. കരൺ ജോഹറും പാർട്ടിയ്ക്ക് എത്തിയിരുന്നു. സഞ്ജയ് കപൂറാണ് എല്ലാവരും ഒന്നിച്ചുള്ള ചിത്രം ‘കുടുംബം’ എന്ന തലക്കെട്ടോടെ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ചിത്രം ശ്രദ്ധയിൽപ്പെട്ടതോടെ അടുത്ത വിവാഹസാധ്യതകൾ തേടി പാപ്പരാസികളും രംഗത്തിറങ്ങി.

ഇതുവരെ ബന്ധത്തെക്കുറിച്ചു തുറന്നു പറയാൻ മലൈകയോ അർജുനോ തയാറായിട്ടില്ല. കഴിഞ്ഞ വർഷത്തെ ലാക്മേ ഫാഷൻ വീക്കിൽ അർജുനും  മലൈകയും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇരുവരും കാറിൽ സഞ്ചരിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങൾ ആഘോഷമാക്കി. ഇരുവരും ലിവിങ് റിലേഷനിലാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. 

പാർട്ടി കഴിഞ്ഞ് അർജുന്റെ കൈപിടിച്ച് മലൈക പുറത്തു വരുന്ന  ചിത്രവും വൈറലായി.  ഇരുവരും സ്ഥിരീകരണമൊന്നും നൽകാത്തതിൽ വിമർശനം ഉന്നയിക്കുന്ന ആരാധകരുമുണ്ട്. എന്നാൽ അവർക്കിഷ്ടമുള്ളതു പോലെ ജീവിക്കട്ടേയെന്നും അനാവശ്യമായി എത്തി നേക്കേണ്ടതില്ലെന്നും ചിലർ പറയുന്നു.

‘‘എന്റെ ജീവിതം എന്താണെന്ന് എല്ലാവർക്കും അറിയാം, ഞാൻ പ്രത്യേകിച്ച് ഒന്നും പറയേണ്ട ആവശ്യമില്ല’’ എന്നാണു മലൈക ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ചു പ്രതികരിച്ചത്. 44 കാരിയായ മലൈക 2016ലാണു അർബാസ് ഖാനിൽ നിന്നു വിവാഹമോചനം നേടിയത്. ഈ ബന്ധത്തിൽ ഇവർക്കൊരു മകനുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA