അതെ, ഞാനും ഭർത്താവും വേർപിരിഞ്ഞാണ് കഴിയുന്നത്; പൊട്ടിത്തെറിച്ച് ആര്യ

arya-rohit (3)
SHARE

ഭർത്താവുമായി വേർപിരിഞ്ഞാണു കഴിയുന്നതെന്നു വ്യക്തമാക്കി സിനിമ–സീരിയൽ താരം ആര്യ. സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ സഹിക്കെട്ടാണു താരത്തിന്റെ വെളിപ്പെടുത്തൽ. താൻ ‘സിംഗിൾ മദർ’ ആണെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ആര്യ വ്യക്തമാക്കിയത്. ഈ പോസ്റ്റ് പിന്നീട് പിൻവലിച്ചു.

‘‘നിങ്ങൾ എല്ലാവരും എന്റെ സ്വകാര്യ ജീവിതം ചികയുന്നതിനാൽ മാത്രമാണു താൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. കുറച്ചു നാളുകളായി ഞാനും ഭർത്താവും വേർപിരിഞ്ഞാണു കഴിയുന്നത്. ഞങ്ങൾ ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ്. രണ്ടു പേരും ചേർന്നാണ് ഞങ്ങളുടെ കുഞ്ഞിനെ വളർത്തുന്നത്. സഹികെട്ടാണ് എനിക്ക് ഈ കാര്യങ്ങൾ പറയേണ്ടി വരുന്നത്. 

എന്റെ മകൾ റോയയുടെ അച്ഛനെ ഈ പോസ്റ്റിൽ ഞാൻ ടാഗ് ചെയ്യുന്നില്ല. അദ്ദേഹത്തിന്റെ സ്വകാര്യതയെ ഞാൻ മാനിക്കുന്നു. അദ്ദേഹം കടന്നു പോകുന്ന സാഹചര്യങ്ങളെക്കുറിച്ച് എനിക്കു ബോധ്യമുണ്ട്. എന്നെയോ എന്റെ മകളെയോ അവളുടെ അച്ഛനെയോ അപമാനിക്കുന്ന തരത്തിലുളള കമന്റുകൾ കുറ്റകരമാണ്. ആ പ്രൊഫൈലുകൾ ബ്ലോക്ക് ചെയ്യും’’– ആര്യ കുറിച്ചു.

സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി ആര്യ പങ്കുവെയ്ക്കാറുണ്ട്. പുതുവർഷത്തിലേക്കു കടക്കും മുന്‍പ് ആരാധകർക്കു ചോദ്യം ചോദിക്കാനുള്ള അവസരം താരം ഒരുക്കിയിരുന്നു. നിങ്ങൾ കന്യകയാണോ എന്ന ആരാധകന്റെ ചോദ്യത്തിന് മകൾക്ക് ഉമ്മ കൊടുക്കുന്ന ചിത്രമിട്ട് ആര്യ നൽകിയ മറുപടി സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

എന്നാൽ വ്യക്തി ജീവിത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ പരിധിവിട്ടതോടെയാണു താരം പൊട്ടിത്തെറിച്ചു രംഗത്തെത്തിയത്. ഐടി എൻജിനീയറായ രോഹിത്തുമായിട്ടായിരുന്നു ആര്യയുടെ വിവാഹം. ഏകമകൾ റോയ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA