ഇത് ജീവിതമാണ്, ഞാൻ ഇടുന്ന ഡ്രസ്സ് നോക്കുന്നവരോട് ഒന്നേ പറയാനോള്ളു; കണ്ണീർക്കുറിപ്പ്

sachin-heart-touching-post
SHARE

കാൻസർ രോഗബാധയിലും തന്റെ പ്രണയിനിയുടെ കൈപിടിച്ച് ഒപ്പം നിന്ന നിലമ്പൂർ സ്വദേശി സച്ചിന്റെ ജീവിതം ഏറെ ചർച്ചയായിരുന്നു. പ്രണയിനിക്കു കാന്‍സറാണെന്ന് അറിഞ്ഞ സച്ചിൻ ലോകത്ത് ഒന്നിനും തങ്ങളെ വേർപിരിക്കാനാവില്ലെന്നു പ്രഖ്യാപിച്ച് അവൾക്കൊപ്പം നിന്നു. ഭവ്യയുടെ ചികിത്സയ്ക്കായി പഠനം ഉപേക്ഷിച്ചു മാർബിൾ പണിക്കാരനായ സച്ചിൻ ഇക്കഴിഞ്ഞ സെപ്റ്റംബർ ആറിന് അവളെ ജീവിതസഖിയാക്കി. കംപ്യൂട്ടർ പഠനത്തിനെത്തിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. 

ഇതിനുശേഷമാണ് ഭവ്യയ്ക്കു കാൻസർ സ്ഥിരീകരിക്കുന്നത്. എന്നാൽ ഈ പ്രതിസന്ധിഘട്ടത്തിൽ ഒരുമിച്ചുനിന്നു പോരാടാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇരുവരുടെയും പ്രണയകഥ ഏറെ ആവേശത്തോടെയാണ് കേരളം കേട്ടത്. മനസുകൊണ്ടെങ്കിലും ഓരോരുത്തരും ഭവ്യയുടെ രോഗം ഭേദമാകണമെന്ന് പ്രാർഥിച്ചിട്ടുണ്ടാകും. അവർക്ക് സന്തോഷമുള്ളൊരു വാർത്തയാണ് സച്ചിൻ പുതിയ കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ചില സങ്കടങ്ങളും. 

കുറിപ്പ് ഇങ്ങനെ:

പ്രിയപ്പെട്ട സ്നേഹിതരെ... 

ഒരു സന്തോഷവാർത്ത അറിയിക്കുന്നു.. 

ഇന്നലെ dr v p ഗംഗാധരൻ സാറിനെ കണ്ടിരുന്നു., 12 ആം കീമോക്ക് വന്നതാണ്., 2 ടെസ്റ്റ് ചെയ്തിരുന്നു അതിന്റെ റിസൾട്ട് സാറിനെ കാണിച്ചു.. വളരെ സന്തോഷം പകരുന്ന വാക്കുകൾ ആണ് കേൾക്കാൻ പറ്റിയത്.. ഭവ്യക്ക് ഇപ്പോൾ വന്ന അസുഖം നോർമൽ ആയിരിക്കുന്നു.. 14ലോ16 കീമോയിൽ നിർത്താൻ ചാൻസ് ഇൻഡ് .. അതുകഴിഞ്ഞാൽ മരുന്നാണ് എന്നു തോന്നുന്നു.. 

5 കൊല്ലത്തിനുള്ളിൽ അസുഖം വരാതെ നോക്കണം വന്നാൽ............

ജീവിതകാലം മുഴുവനും ട്രീറ്റ്മെന്റ് വേണമെങ്കിലും ഒരു വലിയ കടമ്പ തീർന്നപോലെ.. സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്നുകൂടി അറിയാത്ത അവസ്ഥ... ., ഒന്നു പൊട്ടി കരയണം എന്നുണ്ട്., എന്തിനാണെന്ന് ചോദിച്ചാൽ ആരോടൊക്കെയ നന്ദിപറയുക... ഒരുപാട് പേരോട് കടപ്പാട് ഇൻഡ് സഹായിച്ച, പ്രാർത്ഥിച്ച എല്ലാവരോടും തീർത്താൽ തീരാത്ത നന്ദിയും കടപ്പാടും ജീവനുള്ള കാലം വരെ ഉണ്ടാവും.. 

ഇതിനിടയിൽ എന്റെ വീടിന്റെ അടിയാധാരവും., പാസ്‌ബുക്കിന്റെ കോപ്പിയും, ഇടുന്ന ഡ്രെസ്സിന്റെ കണക്കും നോക്കിവരുന്നവരോട് എനിക്ക് ഒന്നേ പറയാനോള്ളു... ആരുടെയൊക്കെയോ സഹായം കൊണ്ടാണ് ഇതുവരെ എത്തിയത് .. അവരുടെയിടയിൽ തെറ്റിധാരണ ഇണ്ടാക്കി ആളുകളുടെ മുൻപിൽ നല്ലപ്പുള്ള ചമഞ്ഞു നിൽക്കണമെന്ന് കരുതരുത്.., ഇതു ജീവിതമാണ് നാളെ എന്തു സംഭവിക്കും എന്നു ആർക്കും അറിയില്ല.. പാടത്തു പണിയെടുത്താൽ വരമ്പതു കൂലികിട്ടും.. തീർച്ച.. 

സഹായിച്ചില്ലങ്കിലും.. ഉപദ്രവിക്കരുത്...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA