ഉള്ളിലുള്ളത് തുറന്നു പറയാൻ പേടിയുണ്ടോ, പ്രണയം പൂവണിയിക്കാൻ വിപണി റെഡി

HIGHLIGHTS
  • ഒരാൾപ്പൊക്കം വരുന്ന ടെഡി ബെയറുകൾ വിപണിയിൽ ലഭ്യമാണ്.
  • ലൗ ആകൃതിയിലുള്ള കേക്കുകൾ തന്നെ താരങ്ങൾ
market-ready-for-valentine-s-day
SHARE

നീണ്ട ‘ഒരു’ വർഷത്തെ കാത്തിരിപ്പിന് ഇനി വിരാമം. വാലന്റൈൻസ് ദിനം അടുത്തതോടെ പ്രണയിക്കുന്നവർക്കായി നഗരവും ഒരുങ്ങിക്കഴിഞ്ഞു. സ്നേഹത്തിന്റെ അളവുകോൽ ഗ്രീറ്റിങ് കാർഡുകളും സമ്മാനങ്ങളുമല്ലെങ്കിലും പ്രണയത്തിന്റെ സുന്ദരനിമിഷങ്ങൾ എന്നെന്നും ഓർമിക്കാനുള്ള വഴികൾ തേടുന്ന യുവതലമുറയ്ക്കായി വിവിധ പാതകളാണ് വിപണി ഒരുക്കിയിരിക്കുന്നത്. 

സമ്മാനങ്ങൾ അന്വേഷിക്കുന്നവർക്കായി കസ്റ്റമൈസ്ഡ് ചോക്ലേറ്റ്സ് മുതൽ ഒരാൾപ്പൊക്കം വരുന്ന ടെഡി ബെയറുകൾ വരെ വിപണിയിൽ ലഭ്യമാണ്.

ക്രിസ്റ്റൽ പീസസ്, കോഫി മഗ്സ്, ഫോട്ടോ ഫ്രെയിമുകൾ, ഡയറികൾ, ആഭരണങ്ങൾ, സ്റ്റഫ് ചെയ്ത കളിപ്പാട്ടങ്ങൾ അടക്കം സിറാമിക് ഹാൻഡ്ക്രാഫ്റ്റഡ് ശിൽപങ്ങൾ വരെ സുലഭം. വിപണിയിലെ ട്രെൻഡിങ് താരം ‘മിനിയൺ’ പാവക്കുട്ടികളാണ്. ഹോളിവുഡ് ചിത്രം മിനിയൺസിന്റെ കുഞ്ഞുപതിപ്പിന് ആവശ്യക്കാരേറെയാണ്. 

market-ready-for-valentine-s-day

ബേക്കറികളിലും സ്ഥിതി വ്യത്യസ്തമല്ല. ലൗ ആകൃതിയിലുള്ള കേക്കുകൾ തന്നെ താരങ്ങൾ. 

റെഡ് വെൽവറ്റ്, ബ്ലാക്ക്, വൈറ്റ് ഫോറസ്റ്റ്, ചോക്ലേറ്റ് കേക്കുകൾക്ക് ഇപ്പോഴേ ഏർപ്പാടുകൾ തുടങ്ങി. നഗരത്തിലെ തുണിക്കടകളിലെ ഡിസ്പ്ലേ ബോർഡുകളിലും ചുമപ്പിന്റെ പുത്തൻ ഡിസൈനുകളിലുള്ള വസ്ത്രങ്ങൾ എത്തിനോക്കാൻ തുടങ്ങിയിട്ടുണ്ട്. വാലന്റൈൻസ് ദിനം ആഘോഷിക്കാൻ വിവിധ കഫേകളും ഹോട്ടലുകളും വിവിധ ഓഫറുകളും സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA