ADVERTISEMENT

പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം... പ്രണയ വല്ലി പുഞ്ചിരിച്ച ദിവ്യയാമം... പൂക്കളും പുഴകളും.. പൂങ്കിനാവിൻ ലഹരിയും ഭൂമിസുന്ദരം... ഇൗ വരികൾ ഇപ്പോൾ ക്യാംപസിൽ മൂളി പാട്ടായി പാടിയാൽ ന്യൂ ജെൻ പിള്ളേർ തുറിച്ചു നോക്കും. മനസിൽ പ്രണയം തിങ്ങി വിങ്ങി ഇപ്പോൾ പൊട്ടുമെന്ന നിലയിൽ നിൽക്കുന്നവർക്കും  പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവരും കാത്തിരിക്കുന്ന ദിവസമാണ് ഫെബ്രുവരി14 – പ്രണയദിനം ! പ്രഥമദൃഷ്ട്യാ അകല്‍ച്ചയാണെങ്കിലും ക്യാംപസിൽ ഇപ്പോഴും സജീവമാണ് പ്രണയദിനാഘോഷങ്ങൾ. പ്രണയത്തിനു പ്രായവും (സോറി... കണ്ണിന്റെ കാര്യം വിട്ടു പോയി) കോളജുകളെ ചുറ്റി പറ്റിയാണ് ഈ ദിവസത്തെ ചർച്ച. ആ പ്രതീക്ഷയിലാണ് ചങ്ങനാശ്ശേരി മിഡിയ വില്ലേജിൽ മനോരമ ഓൺലൈന്‍ ടീം ഇമ്മിണി ബല്യ ചോദ്യവുമായി ചുറ്റിയത്

 

പ്രേമിക്കുന്നവരും വാലന്റൈൻസ് ഡേ ആഘോഷിക്കാൻ ഒരുങ്ങി നിൽക്കുന്നവരും സിംഗളായി സിംപിളായി ജീവിക്കുന്നവരും മരച്ചോട്ടിൽ മാനം നോക്കി ഇരിപ്പുണ്ട്. ക്യാമറ കണ്ടു ചിരിച്ചവരോട് ഒറ്റ ചോദ്യം ചോദിച്ചു – എന്തിനാ ഈ വാലന്റൈൻസ് ഡേ ? പക്ഷേ ആ ചോദ്യം കേട്ട് പലരും പകച്ചു പോയി. ആരോ മരിച്ച ദിനമാണെന്നതു മുതൽ അന്തംവിട്ട് ആകാശത്തു നോക്കിയവര്‍ വരെയുണ്ട്. കേട്ടാൽ കിടുങ്ങി പോകുന്ന പലവിധ ഉത്തരങ്ങൾ. പ്രപ്പോസൽസ് വരുന്നത് മടുപ്പിക്കുന്ന പെൺകുട്ടികള്‍ മുതൽ പ്രണയിക്കാൻ ആരുമില്ലാതെ ദുഃഖിച്ചിരിക്കുന്നവർ വരെ ക്യാംപസുകളിലുണ്ട്ട്ടോ. പിന്നെ പൂകച്ചവടക്കാർക്ക് നല്ല കോളായിരിക്കും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. 

 

സുഹൃത്തുക്കളുടെ മുന്നിൽ ഒരു പെൺകുട്ടിയെ പ്രപ്പോസ് ചെയ്യുന്നത് തമാശ മാത്രമായി കാണുന്നതിലുള്ള അമർഷം തുറന്നു പറഞ്ഞവരും പ്രണയത്തിന്റെ മുക്തമായ ഭാവം എന്നൊക്കെ പറഞ്ഞ് അഗാധമായ ആഴങ്ങളിലേക്ക് മുങ്ങാം കുഴിയിട്ടു പോയവരുമുണ്ട്. എന്താലേ? വാലന്റൈൻസ് ഡേയെ തേപ്പ് ഡേ എന്ന പേരിൽ ആഘേഷിക്കുന്ന കോളജുകളുമുണ്ട് എന്ന ഞെട്ടിപ്പിക്കുന്ന സത്യവും പുറത്തുവന്നു. തേപ്പുപ്പെട്ടിയുമായി കോളജിൽ വന്നവരെ കണ്ട് പകച്ചുപോയ ബാല്യങ്ങളും ഇവിടെ ധാരാളം. ഇനി പറയൂ – എന്തിനാ ഈ വാലന്റൈൻസ് ഡേ ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com