ADVERTISEMENT

ഇന്ന് വലന്റൈൻസ് ഡേ. പ്രണയികളുടെ ഈ ദിനത്തെ ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് പ്രണയം മനസിൽ സൂക്ഷിക്കുന്നവരെല്ലാം. പ്രണയം തുറന്നു പറയാനും അറിഞ്ഞവയെ കൂടുതൽ മധുരമാക്കാനുമുള്ള കിടിലൻ സർപ്രൈസുകളൊരുക്കുന്ന തിരക്കിലാണ് ക്യാംപസുകൾ.

ജീവൻ തുടിക്കട്ടെ സമ്മാനത്തിൽ

ടെഡി ‍ബെയറും കീചെയിനും മോതിരവുമൊക്കെ മെല്ലെ ഔട്ടായി. കുറച്ചുകൂടി ലൈവായ സമ്മാനങ്ങളാണ് ട്രെൻഡ്. 

അലങ്കാര മൽസ്യങ്ങളും ബോൺസായ് ചെടികളും പഗുമൊക്കെ സമ്മാനപ്പട്ടികയിലെ പുതിയ താരങ്ങൾ. 50 രൂപ മുതൽ അലങ്കാര മൽസ്യങ്ങളെ വാങ്ങാൻ കിട്ടും. ബൗളിന് 70 രൂപയാണ് വില. പല നിറത്തിലെ കുറച്ചു സുന്ദരൻ കല്ലുകൾ കൂടി വാങ്ങിയിട്ടാൽ ജീവൻ തുടിക്കുന്ന സമ്മാനം റെഡി.പേരിലും പ്രണയം തുടിക്കുന്ന ലൗ ബേഡ്സിനും ഡിമാൻഡ് ഏറെ. 400 മുതൽ 450 വരെയാണ് രണ്ടെണ്ണത്തിന്റെ വില. കാശ് അൽപംകൂടി മുടക്കാൻ തയാറുള്ളവർ പഗ് പോലെ നായ്ക്കുട്ടികളെയാണ് നോട്ടമിടുന്നത്.ജീവനുള്ള സമ്മാനങ്ങൾ പ്രണയം ഫ്രഷാക്കി നിർത്തുമെന്നാണ് വിശ്വാസം.ഓഫിസ് ടേബിളിലും കിടപ്പുമുറിയിലുമെല്ലാം സൂക്ഷിക്കാവുന്ന ചെറിയ ചെടികളാണ് വലന്റൈൻസ് സമ്മാനങ്ങളിലെ മറ്റൊരു താരം. ലക്കി ബാംബു മുതൽ ബോൺസായ് വരെ ഇക്കൂട്ടത്തിൽപ്പെടും. 250 രൂപ മുതൽ കുഞ്ഞൻ ചെടികൾ വിൽപനയ്ക്കുണ്ട്.ചെടി വളർത്താനുള്ള സെറാമിക് പോട്ടുകളിലും ബോട്ടിലുകളിലും വരെ പ്രണയമറിയിക്കാനുള്ള വ്യത്യസ്തതകൾ സുലഭം.

കസ്റ്റമൈസ്ഡ് സമ്മാനങ്ങൾക്കും ആരാധകർ ധാരാളം. പേരും മുഖവും പ്രിന്റ് ചെയ്ത തലയണകളും ടിഷർട്ടുകളും ഫ്രിജ് മാഗ്നറ്റുകളും മുതൽ മിനിയേച്ചർ പ്രതിമകൾക്കു വരെ ഓൺലൈൻ സൈറ്റുകളിൽ തിരക്കോടു തിരക്കാണ്. ട്രെൻഡുകൾ പലതും വന്നുപോയിട്ടും പ്രണയ സമ്മാനങ്ങളുടെ വിൽപനശാലകളിൽ ഇന്നും വിലയിടിയാത്ത രണ്ട് കാര്യങ്ങളുണ്ട് ; ചോക്ലേറ്റ് പെട്ടികളും റോസാപ്പൂവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com