ADVERTISEMENT

സിംഗിളായിരിക്കുന്നത് കുറ്റമോ കുറവോ ആണോ എന്നു പലരും ചോദിക്കാറുണ്ട്. വിവാഹം കഴിച്ചിട്ടില്ലേ?, പ്രണയമില്ലേ? ഇത്തരം ചോദ്യങ്ങളെ നേരിടുന്നത് വ്യക്തികളുടെ നിലപാടുകള്‍ അനുസരിച്ചാണ്. ചിലര്‍ കുറ്റബോധത്തോടെയും നേരിടുമ്പോൾ മറ്റുള്ളവർ അഭിമാനത്തോടെ മറുപടി നൽകുന്നത് കാണാം. 

ജീവിതത്തില്‍ കൂടെ കൂട്ടുന്നുന്ന ആൾ എങ്ങനെയുള്ളതായിരിക്കണം എന്ന സങ്കല്‍പം മിക്കവര്‍ക്കും ഉണ്ടായിരിക്കും. ഈ സങ്കല്‍പ്പത്തോട് അടുത്തു വരുന്ന ആള്‍ക്കു വേണ്ടി കാത്തിരിക്കുന്നത് നല്ല തീരുമാനമാണ്. കാരണം നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനങ്ങളില്‍ ഒന്നാണ്. അത് സ്വന്തം ഇഷ്ടത്തിനായില്ലെങ്കില്‍ ഒരുപക്ഷേ ജീവിതം തന്നെ കൈവിട്ടു പോകാം.

സ്ത്രീയുടെ സങ്കല്‍പ്പത്തിലുള്ള പുരുഷൻ താഴെ പറയുന്ന ലക്ഷണങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന ഒരാളാകണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍  എത്ര വേണമെങ്കിലും കാത്തിരിക്കാം. അതിന്‍റെ പേരില്‍ ആരെയെങ്കിലും പിണക്കേണ്ടി വന്നാലും സാരമില്ല. 

പ്രണയത്തിലും ദാമ്പത്യത്തിലും സന്തോഷവും സമാധാനവും ഉണ്ടാകണമെങ്കിൽ പുരുഷന്മാർക്ക് ചില സ്വഭാവ സവിശേഷകളുണ്ടായിരിക്കണം. ഈ ലക്ഷണങ്ങളുള്ള ഒരാളെ ലഭിച്ചാല്‍ ജീവിതം ആഘോഷമാക്കി മാറ്റി മുന്നോട്ടു പോകാം. 

സന്തോഷം സുരക്ഷിതത്വവും നൽകുന്ന വ്യക്തി

ആത്മാര്‍ഥമായ സ്നേഹം നിങ്ങള്‍ക്ക് സുരക്ഷിതത്വം സന്തോഷവും നൽകും. അവരുടെ ഉദ്ദേശങ്ങളിൽ ഒരിക്കലും നിങ്ങൾക്കു സംശയം തോന്നില്ല. അവരുടെ പെണ്‍ സൗഹൃദങ്ങളിലോ സഹപ്രവര്‍ത്തകരിലോ അസൂയ തോന്നില്ല. കാരണം അവരുടെ സ്നേഹം നിങ്ങള്‍ക്ക് സംതൃപ്തിയും സന്തോഷവും നൽകുന്നു. ഇത്തരം വ്യക്തികള്‍ പിരിഞ്ഞിരിക്കുമ്പോൾ വേദന തോന്നും.

വാക്ക് പാലിക്കാനുള്ള കഴിവ്

വാക്കു പാലിക്കുന്ന കാര്യത്തില്‍ പുരുഷന്‍മാര്‍ പൊതുവെ കുപ്രസിദ്ധരാണ്. പങ്കാളിയുടെ സമയത്തെ ബഹുമാനിക്കുന്ന ഒരളെയാണ് കാത്തിരിക്കുന്നതെങ്കിൽ വളരെ നല്ലത്. വാക്ക് പാലിക്കാൻ കഴിയാത്ത ഒരാൾ മറ്റുള്ളവരുടെ സമയത്തിനോ വ്യക്തിത്വത്തിനോ വില നല്‍കുന്നില്ല. ബഹുമാനം ലഭിക്കണമെന്നു കരുതുന്ന ഒരാളാണ് നിങ്ങളെങ്കില്‍ വാക്ക് പാലിക്കാത്ത വ്യക്തി ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുക്കയും അത് വേദനിപ്പിക്കുകയും ചെയ്യും. അതിനാൽ വാക്കിനും സമയത്തിനും പ്രാധാന്യം നൽകുന്ന ഒരാൾക്കു വേണ്ടി കാത്തിരിക്കുന്നത് ഒരിക്കലും നഷ്ടമല്ല.

വ്യക്തിത്വത്തെ ബഹുമാനിക്കുന്ന ആൾ

ഇഷ്ടമില്ലാത്ത വസ്ത്രം ധരിക്കാന്‍ പ്രേരിപ്പിക്കുന്ന, ഇഷ്ടമുള്ളത് ഉപേക്ഷിക്കാൻ പറയുന്ന ആളുകളാണ് ജീവിതത്തിൽ കടന്നു വരുന്നതെങ്കിൽ സമാധാനം ലഭിക്കില്ല. കാരണം, അവര്‍ വ്യക്തിത്വത്തിന് വില നൽകാനോ, മനസ്സിലാക്കാനോ ശ്രമിക്കുന്നില്ല. നിങ്ങളെ അംഗീകരിക്കാൻ കഴിയുന്ന ഒരാളെ കണ്ടെത്തുന്നതുവരെ സിംഗിളായി ഇരിക്കുന്നതാണ് നല്ലത്.

തുറന്ന് സംസാരിക്കുന്നയാൾ

സത്യസന്ധതയാണ് മികച്ച ദാമ്പത്യത്തിന്‍റെയും പ്രണത്തിന്‍റെയും അടിത്തറ. അഭിനന്ദനമായാലും വിമര്‍ശനമായാലും കാര്യങ്ങള്‍ തുറന്നു സംസാരിക്കാന്‍ മടിയില്ലാത്ത ഒരാള്‍ക്ക് മികച്ച ജീവിത പങ്കാളി ആകാന്‍ സാധിക്കും. ഈ സത്യസന്ധത ജീവിതത്തെ മുന്നോട്ട് നയിക്കും. തുറന്ന് സംസാരിക്കാന്‍ കഴിയുക എന്നതു പരസ്പര പിന്തുണയുടെ സൂചനയാണ്. ഒപ്പം ആരോഗ്യകരമായ ദാമ്പത്യത്തിന്‍റെ ലക്ഷണവും.

ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നവർ

ദീര്‍ഘനാളത്തേക്കുള്ള ബന്ധമാണ് ആഗ്രഹിക്കുന്നതെങ്കില്‍ തീര്‍ച്ചയായും സമാനമായ ജീവിതലക്ഷ്യങ്ങളും ജീവിത രീതിയും ഉള്ളവരെ തിഞ്ഞെടുക്കുന്നതാണ് ഉചിതം. ഈ ജീവിതത്തിൽ ഉത്തരവാദിത്തങ്ങള്‍ക്ക് വലിയ പങ്കുണ്ട്. അതുകൊണ്ട് തന്നെ ഏതൊരു സാഹചര്യത്തിലും ചുമതലകൾ ഏറ്റെടുക്കാൻ തയാറാകുന്ന വ്യക്തിയെ തിരഞ്ഞെടുക്കുക. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഓടി മറയുന്ന വ്യക്തി ജീവിതം കഠിനമാക്കും. 

വിഷമഘട്ടത്തില്‍ ഒപ്പം നില്‍ക്കുക

സ്വന്തമായ കാഴ്ചപ്പാടുകളും അവയോട് സത്യസന്ധതയും പുലര്‍ത്തുന്ന ഒരാളെ കൂടെ കൂട്ടുന്നതാണ് നല്ലത്. അവർ കൂട്ടം കൂടി നിന്ന് കുറ്റം പറയാതെ പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നില്‍ക്കും. തെറ്റ് തിരുത്താനും ശരി കണ്ടെത്താനുംഅവരുടെ പിന്തുണയുണ്ടാകും. പ്രശ്നങ്ങള്‍ വരുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കാനോ അതില്‍ നിന്ന് ഓടി മറയാനോ ശ്രമിക്കാത്ത ഒരാളെയാണ് തേടുന്നതെങ്കിൽ കാത്തിരിപ്പ് നീണ്ടു പോയാലും വിഷമിക്കേണ്ടതില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com