ADVERTISEMENT

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ശ്രീദേവിയുടെ സാരി ലേലം ചെയ്യാനൊരുങ്ങി ഭര്‍ത്താവ് ബോണി കപൂർ. ഫെബ്രുവരി 24ന് ശ്രീദേവിയുടെ ഒന്നാം ചരമവാർഷികമാണ്. ഇതിനോട് അനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. 

sridevi-bony-kapoor-2-

ശ്രീദേവിയുടെ ‘കോട്ട’ സാരികളിലൊന്നാണ് ലേലം ചെയ്യുന്നത്. വെബ്സൈറ്റിലൂടെയുള്ള ലേലം ആരംഭിക്കുന്നത് 40,000 രൂപയിൽ നിന്നാണ്. ഇങ്ങനെ സമാഹരിക്കുന്ന തുക സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന കൺസേൺ ഇന്ത്യ ഫൗണ്ടേഷനു നൽകാനാണു തീരുമാനം.

ഇന്ത്യയിലെ എക്കാലത്തേയും പ്രശസ്ത സിനിമാ നടിമാരിലൊരാളായ ശ്രീദേവി 2018 ഫെബ്രുവരി 24ന് ദുബായിലാണ് അന്തരിച്ചത്. 56 വയസ്സായിരുന്നു താരത്തിന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com