ADVERTISEMENT

ഡേറ്റ് ചെയ്യാന്‍ താൽപര്യമുള്ള നടൻ ആരാണെന്നു വെളിപ്പെടുത്തി ഷാരുഖ് ഖാന്റെ മകൾ സുഹാനാ ഖാൻ. ഇൻസ്റ്റാഗ്രാമിലെ ലൈവ് ചാറ്റില്‍ ആരാധകരുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു താരപുത്രി.

ഏതു നടനെ ഡേറ്റ് ചെയ്യാനാണ് ആഗ്രഹമെന്ന് ഒരു ആരാധകൻ സുഹാനയോടു ചോദിച്ചു. പ്രശസ്ത ദക്ഷിണ കൊറിയൻ ഗായകനും ഗാനരചയിതാവും നടനുമായ സുഹോയുടെ ചിത്രത്തിൽ ‘ഇവൻ’ എന്നെഴുതിയ മറുപടിയാണു സുഹാന നൽകിയത്. കിം ജുൻ മ്യൂണ്‍ എന്നാണ് സുഹോയുടെ യഥാർഥ പേര്. ബോയ് ബാൻഡ് എക്സോയുടെ പ്രധാന ഗായകനാണ് ഇദ്ദേഹം. ടെലിവിഷൻ സീരിസുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

suho-actor

താരപുത്രിയുടെ ആരാധനാപാത്രം ആരാണെറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ. ബോളിവുഡിലെ ആരെങ്കിലുമാകും സുഹാനയുടെ മനസ്സിൽ എന്നായിരുന്നു കണക്കുകൂട്ടലുകള്‍. 

സുഹാനയുടെ സിനിമാ പ്രവേശനത്തിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്. നടിയാകാനാണ് ആഗ്രഹമെന്നു സുഹാന വെളിപ്പെടുത്തിയിരുന്നു. ലണ്ടനിലെ കോളജ് നാടകത്തിൽ  സുഹാന അഭിനയിക്കുകയും‌ കാണാനായി ഷാരുഖ് എത്തുകയും ചെയ്തു. ഇതിനുശേഷം വികാരനിർഭരമായ ഒരു കുറിപ്പ് ഷാരുഖ് പങ്കുവച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com