ADVERTISEMENT

കടയ്ക്കൽ ദേവീ ക്ഷേത്ര സന്നിധിയിൽ അമ്പിളി ദേവി നൃത്തം ചെയ്ത സന്തോഷം പങ്കുവച്ച് ആദിത്യൻ ജയൻ. നൃത്തം ചെയ്യുന്ന ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവച്ചു.

‘കടയ്ക്കൽ ഭഗവതിയുടെ മുന്നിൽ പ്രോഗ്രാം കഴിഞ്ഞു. ജീവിതത്തിൽ പണം വലിയൊരു ഘടകമാണെങ്കിലും സമാധാനവും സ്നേഹവുമാണു വലുത് എന്നു മനസ്സിലാക്കുന്നു.’ നൃത്ത വേഷത്തിലുള്ള അമ്പിളിയെ ചേർത്തുപിടിച്ചു നിൽക്കുന്ന ചിത്രത്തിനൊപ്പം ആദിത്യൻ കുറിച്ചു. ഈ ചിത്രത്തിനു താഴെ ‘നിങ്ങളാണ് എന്റെ ശക്തി’ എന്ന് അമ്പിളി കമന്റും ചെയ്തു. 

ഒന്നിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആദിത്യന്റെ കുടുംബ ക്ഷേത്രമായ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ചിത്രങ്ങളും ശ്രദ്ധേയമായി. 

ambilidevi-2
ചിത്രങ്ങൾ കടപ്പാട്: സമൂഹമാധ്യമങ്ങള്‍

പ്രണയദിനത്തിൽ ആദിത്യന് ആശംസകളുമായി അമ്പിളി എത്തിയിരുന്നു. ‘സ്നേഹവും ജീവിതവും എന്താണെന്നു കാട്ടിത്തന്ന എന്റെ ചേട്ടനു വാലന്റൈന്‍സ് ദിനാശംസകൾ’ പ്രിയതാരം കുറിച്ചു. 

മൂന്നാം വയസ്സുമുതലാണ് അമ്പിളി ദേവി നൃത്തം പഠിച്ചു തുടങ്ങിയത്. ഭരതനാട്യത്തിൽ ഡിപ്ലോമയും എംഎയും എടുത്തിട്ടുണ്ട്. 2001 സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകം ആയതിനു ശേഷമാണു സിനിമ–സീരിയൽ രംഗത്തെത്തുന്നത്.

ambilidevi-5
ചിത്രങ്ങൾ കടപ്പാട്: സമൂഹമാധ്യമങ്ങള്‍

കൊല്ലം കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തില്‍ ജനുവരി 28ന് ആയിരുന്നു അമ്പിളിയുടെയും ആദിത്യന്റെയും വിവാഹം. എന്നാൽ ആദിത്യന്റെ നാലാം വിവാഹമാണെന്നു പ്രചാരണമുണ്ടായതോടെ വിവാദങ്ങളും തുടർക്കഥയായി. പിന്നീട് കാര്യങ്ങൾക്കു വ്യക്തത വരുത്തി ആദിത്യനും അമ്പിളിയും മാധ്യമങ്ങൾക്കു മുന്നിലെത്തി. 

ക്യാമറാമാൻ ലോവൽ ആണ് അമ്പിളിയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. മുൻബന്ധത്തിൽ ആദിത്യനും ഒരു മകനുണ്ട്.

ambilidevi-3
ചിത്രങ്ങൾ കടപ്പാട്: സമൂഹമാധ്യമങ്ങള്‍

ഇരുവർക്കും സ്നേഹാശംസകളുമായി ആരാധകർ ഒപ്പമുണ്ട്. ഇവരുടെ ചിത്രങ്ങൾക്കു മികച്ച സ്വീകരണമാണു സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT