ADVERTISEMENT

മലയാളികൾക്കു പോരാട്ടത്തിന്റെ പ്രതീകമാണ് ഷിഹാബ് അബൂബക്കർ. ജന്മനാ കയ്യും കാലും ഇല്ലാതെയാണു ജനിച്ചതെങ്കിലും ഷിഹാബിന്റെ മനക്കരുത്തിനു മുമ്പിൽ അതൊന്നും കുറവുകളായില്ല. നല്ല ചിത്രകാരനായി, മനുഷ്യനായി മറ്റുള്ളവർക്കു പ്രചോദനമേകി അയാൾ നമുക്കൊപ്പം നടന്നു. പ്രണയത്തിനാൽ കരുത്തേകി ഭാര്യ ഷഹാനയും ഒപ്പമുണ്ട്.

കുമ്പളങ്ങി നൈറ്റ്സിലേതുൾപ്പടെയുള്ള പ്രണയഗാനങ്ങൾക്ക് ഇവർ ഒന്നിച്ചപ്പോൾ ഈ വിഡിയോ ഹൃദയത്തിലാണു മലയാളികൾ സ്വീകരിച്ചത്. കണ്ണും മനസ്സും നിറയുന്നു എന്നാണു വൈറലായ ഇവരുടെ ടിക് ടോക്കിനു ലഭിക്കുന്ന കമന്റുകളിൽ ഏറെയും.

കാരണങ്ങൾ കണ്ടെത്തി ജീവിതത്തിൽ ദുഃഖിക്കുന്നവർ ഇതു കാണണമെന്നും എങ്ങനെ ശുഭാപ്തിവിശ്വാസത്തോടെയും സന്തോഷത്തോടെയും ജീവിക്കാമെന്നതിനുള്ള തെളിവാണ് ഷിഹാബിന്റെ ജീവിതമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com