ADVERTISEMENT

കഴിഞ്ഞ 20 വർഷമായി വീരമൃത്യു വരിച്ച പട്ടാളക്കാരുടെ കുടുംബാംഗങ്ങൾക്ക് കത്തെഴുതിക്കൊണ്ടിരിക്കുകയാണ് ഒരു മനുഷ്യൻ. സൂറത്തിലെ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ ജിതേന്ദ്ര സിങ് ഗുജ്ജാറാണ് വ്യത്യസ്തനായ ആ മനുഷ്യൻ. എല്ലാവരും സ്വന്തം സുഖത്തിനായി തിരക്കു പിടിച്ചു ഓടുമ്പോൾ മറ്റുള്ളവരുടെ ദുഃഖത്തിൽ പങ്കുചേരുകയാണ് ജിതേന്ദ്ര സിങ്.

ഭര്‍ത്താവിനു ഭ്രാന്താണെന്നാണ് ജിതേന്ദ്ര സിങ്ങിന്റെ ഭാര്യ പറയുന്നത്. പക്ഷേ, അതൊന്നും ജിതേന്ദ്രനു പ്രശ്നമല്ല. വീര സൈനികരുടെ ചിത്രങ്ങൾ അദ്ദേഹത്തിന്റെ വീട്ടുചുമരിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതു കൂടാതെ സൈനികരെ കുറിച്ചുള്ള വിവരങ്ങൾ ഡാറ്റാബേസ് ആയി സൂക്ഷിക്കുന്നുമുണ്ട്. 

ഒന്നാം ലോകമഹായുദ്ധകാലം മുതൽ മരണമടഞ്ഞ പട്ടാളക്കാരുടെ വിവരങ്ങൾ ജിതേന്ദ്ര സിങ്ങിന്റെ പക്കലുണ്ട്. അദ്ദേഹത്തിന്റെ കൈവശമുള്ള പത്രക്കട്ടിങ്ങുകൾക്ക് മാത്രം 900 കിലോഗ്രാം തൂക്കമുണ്ട്. ചിലപ്പോൾ തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ തേടി പട്ടാളക്കാരുടെ കുടുംബാംഗങ്ങൾ ഇദ്ദേഹത്തെ തേടിയെത്താറുണ്ട്. ഒരു ദിവസം 30 മുതൽ 50 വരെ ഫോൺകോളുകള്‍ തന്നെ തേടിയെത്താറുണ്ടെന്ന് ജിതേന്ദ്ര സിങ് പറയുന്നു. 

സൈന്യത്തിൽ ചേരണമെന്ന ആഗ്രഹത്തിൽ നിന്നാണു ജിതേന്ദ്രന് പാട്ടാളക്കാരോട് ബഹുമാനവും  ഇഷ്ടവും വർധിച്ചത്. പക്ഷേ, പട്ടാളക്കാരനാകാനുള്ള ഉയരം ജിതേന്ദ്രന് ഉണ്ടായിരുന്നില്ല. ഒടുവിൽ ആ മോഹം ഉപേക്ഷിക്കേണ്ടി വന്നു. പത്തൊമ്പതാമത്തെ വയസിൽ ആരംഭിച്ചതാണ് കത്തെഴുതുന്ന ശീലം. കാർഗിൽ യുദ്ധത്തിൽ രക്തസാക്ഷിയായ പട്ടാളക്കാരിലൊരാൾക്ക് വന്ന കത്ത് ജിതേന്ദ്ര സിങ്ങ് കാണാനിടയായി. അദ്ദേഹത്തിന്റെ മകന് കത്തെഴുതണമെന്ന് തോന്നി. അങ്ങനെയാണ് കത്തെഴുത്ത് ഒരു ശീലമാക്കി മാറ്റിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com