sections
MORE

പ്രണയത്തിലോ ദാമ്പത്യത്തിലോ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടോ; ഇതാണ് കാരണം

feeling-lonely-in-your-relationship-this-is-the-reason
SHARE

ജീവിതത്തില്‍ ഒറ്റയായി പോകാതിരിക്കാന്‍ ഒരു കൂട്ട് വേണം, പ്രണയിക്കാനും വിവാഹം കഴിക്കാനും പലരും പറയുന്ന കാരണമാണിത്. പക്ഷേ‌ വിവാഹമോ പ്രണയമോ ജീവിതത്തിലെ ഒറ്റപ്പെടൽ മാറ്റുമോ? മാറ്റഉം എന്നു തീര്‍ത്തു പറയാനാകില്ല. കാരണം ദാമ്പത്യത്തിലും ഒറ്റപ്പെട്ടു പോകുന്നവര്‍ നിരവധിയാണ്. തനിയെ ജീവിക്കുന്നതിനേക്കാൾ ഒറ്റപ്പെടലും വേദനയുമാണ് ചില ബന്ധങ്ങൾ നൽകുക. പലരും ഈ ഒറ്റപ്പെടല്‍ അറിയുക പോലുമില്ല എന്നതാണ് സങ്കടകരമായ മറ്റൊരു കാര്യം. സങ്കടത്തിന്റെ കാരണമറിയാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ് ഇവര്‍ ചെയ്യുക.

തിരിച്ചറിയാം

ദീര്‍ഘകാലമായുള്ള ബന്ധത്തിൽ ഒറ്റപ്പെടല്‍ തോന്നാനുള്ള സാധ്യത കൂടുതലാണെന്നു സൈക്കോളജിസ്റ്റുകള്‍ പറയുന്നു. ഇതു പൂര്‍ണ്ണമായും പങ്കാളിയെ ആശ്രയിച്ചിരിക്കുന്നു. ദാമ്പത്യത്തിലെ താളപ്പിഴകളായിരിക്കാം ഈ അവസ്ഥയിലേക്കു നയിക്കുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന വഴക്കും പിണക്കവുമെല്ലാം പങ്കാളികള്‍ക്കിടയില്‍ അകല്‍ച്ച സൃഷ്ടിക്കും. ഇതോടെ പങ്കാളികൾക്ക് ഒറ്റപ്പെടുന്നതായി തോന്നും. എന്നാൽ ഇതു വേ​ഗം തിരിച്ചറിയാനാകും.  

എന്നാൽ തിരിച്ചറിയാനാവാത്ത ഒറ്റപ്പെടലുകളുണ്ട്. ഇത് കൂടുതൽ അപകടകരമാണ്. തന്‍റെ പങ്കാളിയിലൂടെ പൂര്‍ണ്ണത കണ്ടെത്താനുള്ള ഒരാളുടെ ശ്രമങ്ങളാണ് ഇതിനു കാരണമാകുന്നത്. ജീവിതത്തിലെ ശൂന്യത ഇല്ലാതാക്കാൻ പൂർണമായി പങ്കാളിയെ ആശ്രയിക്കുന്നവരിലാണ് ഇത്തരം ഒറ്റപ്പെടല്‍ ഉണ്ടാകുന്നത്. ഇതു വിഷാദരോ​ഗത്തിലേക്കു വരെ നയിക്കാന്‍ സാധ്യതയുണ്ടെന്നും മാനസികരോഗ വിദ​ഗ്ദർ പറയുന്നു.

എന്തുകൊണ്ട് ?

ഏത്ര മികച്ച ദാമ്പത്യമായാലും പ്രണയമായാലും ചില ഘട്ടങ്ങളിൽ മാനസിക അകല്‍ച്ചയിലൂടെ കടന്നു പോകാറുണ്ട്. എന്നാല്‍ ഇതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു, ഈ അകല്‍ച്ച എത്ര നാള്‍ നീണ്ടു നില്‍ക്കുന്നു എന്നതുമാണ് ഒരാളുടെ ഒറ്റപ്പെടലിനെ നിർണയിക്കുന്നത്.‌

തന്റെ പ്രണയം അല്ലെങ്കിൽ ദാമ്പത്യം ലോകത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞതായിരിക്കും, ഈ ബന്ധത്തില്‍ തനിക്ക് ഒരിക്കലും മുറിവേല്‍ക്കില്ല എന്ന വിശ്വാസം ഈ അവസ്ഥയിലേക്കു നയിക്കുന്ന പ്രധാന കാരണമാണ്. ഇങ്ങനെ ചിന്തിക്കുന്നവര്‍ക്ക് ദാമ്പത്യത്തിലെ ദുരനുഭവങ്ങൾ അം​ഗീകരിക്കാനാകില്ല. ഇത് അവരെ പങ്കാളിയില്‍ നിന്നു അകറ്റും. മാനസികമായ ഒറ്റപ്പെടലിലേക്കു നയിക്കും. പ്രശ്നങ്ങള്‍ അംഗീകരിക്കാത്ത ഇക്കൂട്ടർ കാര്യങ്ങൾ പങ്കാളിയുമായോ സുഹൃത്തുക്കളുമായോ പങ്കുവയ്ക്കാനും തയാറാകില്ല. ഇതു പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കും. ഉള്‍വലിഞ്ഞിരിക്കാനും ദുഃഖിക്കാനും ഇവർ ശ്രമിക്കും.

സമൂഹമാധ്യമങ്ങള്‍ വില്ലനാകുമ്പോൾ

പ്രണയത്തിലും ദാമ്പത്യത്തിലും ഒരാളെ ഒറ്റപ്പെടലിലേക്കു തള്ളിവിടുന്നതില്‍ സാമൂഹമാധ്യമങ്ങളും വലിയ പങ്കുവഹിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. സ്വന്തം പ്രണയവും ദാമ്പത്യവും മറ്റൊരാളുടേതുമായി താരതമ്യപ്പെടുത്തുന്ന രീതി സോഷ്യല്‍ മീഡിയയുടെ വരവോടെ ശക്തമായി. മറ്റു പലരേക്കാളും സന്തോഷം കുറവാണ് തങ്ങളുടെ ബന്ധത്തിലെന്ന നിരാശ പലർക്കും ഉണ്ടാകുന്നു. ഇത് സ്വന്തം ദാമ്പത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍  കാരണമാകും. ഇതോടെ അയാൾ പങ്കാളിയിൽ നിന്ന് അകലും, ഒറ്റപ്പെടൽ അനുഭവപ്പെടുകയും ചെയ്യും. 

സമൂഹമാധ്യമങ്ങളിൽ കൂടുതൽ സമയം ചെലവിടുന്നവിൽ ഈ പ്രവണത കൂടുതലാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് 2 മണിക്കൂർ സമൂഹമാധ്യമങ്ങളിൽ ചെവലഴിക്കുന്നവരേക്കാൾ മുപ്പതു മിനിറ്റ് മാത്രം അതിനു മാറ്റിവയ്ക്കുന്ന വ്യക്തിയുടെ ദാമ്പത്യം കൂടുതൽ സന്തോഷകരമായിരിക്കുമെന്ന് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് പ്രിവന്‍റീവ് മെഡിസിൻ നടത്തിയ പഠനം പറയുന്നു.

ദാമ്പത്യത്തെ ബാധിക്കുന്നു?

ഒറ്റപ്പെടൽ തോന്നുന്നുണ്ടെങ്കിൽ അതു പരിഹരിക്കാന്‍ ചില ശ്രമങ്ങള്‍ നടത്താം. ഒറ്റപ്പെടലിന്റെ കാരണം കണ്ടെത്തുക പലപ്പോഴും അത്ര എളുപ്പമാകില്ല. എന്നാൽ ഇതേക്കുറിച്ച് പങ്കാളിയോട് തുറന്നു പറയുക എന്നതാണ് നിങ്ങൾക്കു ചെയ്യാനാകുന്ന കാര്യം. അവരും ഇതേ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ടെങ്കിൽ പ്രശ്നം ​ദാമ്പത്യത്തിൽ ആണെന്ന് ഉറപ്പിക്കാം. എന്നാൽ രണ്ടുപേരും ഒറ്റപ്പെടൽ അനുഭവിക്കണമെന്നു നിർബന്ധമില്ല. 

നിങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാക്കി പങ്കാളി പെരുമാറ്റത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടും അവസ്ഥയ്ക്കു മാറ്റമില്ലെങ്കിൽ പ്രശ്നം നിങ്ങളുടെയാണെന്ന് തിരിച്ചറിയുക. ഇക്കാര്യത്തിൽ വിദ​ഗ്ദരുടെ സഹായം തേടാൻ മടിക്കരുത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA