ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസ്ത്രധാരണത്തിൽ വളരെ ആകർഷണീയമാണ് അദ്ദേഹം ധരിക്കുന്ന തലപ്പാവുകൾ. കോട്ടൺ തുണിയിൽ പരമ്പരാഗത ശൈലിയിലുള്ള ഈ തലപ്പാവുകൾ ഒരുക്കുന്നത് ഉത്തർപ്രദേശ് സ്വദേശിയായ റാം പ്രകാശാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഇദ്ദേഹം തലപ്പാവുകൾ തയാറാക്കുന്നുണ്ട്. എന്നാൽ ഭാര്യയുടെ ചികില്‍സയ്ക്കായി സഹായം അഭ്യർഥിച്ചു രംഗത്തെത്തിയിരിക്കുകയാണ് റാം പ്രകാശ്.

Narendra-Modi-turban

ട്വിറ്ററിലൂടെ തന്റെ അവസ്ഥ വ്യക്തമാക്കി റാം സഹായം അഭ്യർഥിച്ചു. ഭാര്യയ്ക്കു രക്താർബുദമാണ്. ആരെങ്കിലും സാമ്പത്തികമായി സഹായിച്ചാൽ മാത്രമേ ഇനി റാമിനു ചികിൽസയുമായി മുന്നോട്ടു പോകാൻ സാധിക്കൂ. ‘‘ഒരു ലക്ഷത്തോളം രൂപ ഇതുവരെ ചിലവഴിച്ചു. ഇനി സമ്പാദ്യമായി ഒന്നുമില്ല. നരേന്ദ്രമോദിയോടും യോഗി ആദിത്യനാഥിനോടും സഹായം അഭ്യർഥിച്ചിട്ടുണ്ട്. അവർ സഹായിക്കുമെന്നാണു വിശ്വസിക്കുന്നത്’’– റാം പ്രകാശ്  മാധ്യമങ്ങളോടു പറഞ്ഞു.

വരുമാന സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാലാണ് റാം പ്രകാശിന് സർക്കാർ സഹായങ്ങൾ ലഭിക്കാത്തതെന്ന് കിങ് ജോർജ്സ് മെഡിക്കൽ ഹോസ്പിറ്റലിലെ ഡോക്ടർ സുഷീർ സിങ് പറഞ്ഞു. സാധ്യമായതെല്ലാം ചെയ്യാമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com