ADVERTISEMENT

തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമർദനത്തിന് ഇരയായ ഏഴുവയസ്സുകാരൻ മരിച്ച സംഭവത്തിൽ കേരളമാകെ പ്രതിഷേധമിരമ്പുകയാണ്. കുട്ടിയുടെ മരണവാർത്ത അറിഞ്ഞതിന്റെ വേദന പങ്കുവച്ചവരും നിരവധിയാണ്. മക്കളെ വേണ്ടെന്ന് ആർക്കെങ്കിലും തോന്നുകയാണെങ്കില്‍ താൻ ഏറ്റെടുത്തു കൊള്ളാമെന്നാണ് സിനിമാതാരം അ‍‍ഞ്ജലി അമീർ സമൂഹമാധ്യമത്തില്‍ കുറിച്ചത്.

‘‘ആർക്കെങ്കിലും സ്വന്തം മക്കളെ വേണ്ടാന്നു തോന്നിയാൽ നിങ്ങൾ തെരുവിലുപേക്ഷിക്കുകയോ കൊല്ലുകയോ വേണ്ട: ഒന്നു ബന്ധപ്പെട്ടാ മതി എവിടെയായാലും വന്നെടുത്തോളാം’’– അഞ്ജലി കുറിച്ചു. 

കഴിഞ്ഞ മാസം 28ന് പുലർച്ചെയാണ് ഏഴുവയസ്സുകാരനെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിയച്ചത്. കട്ടിലിൽ നിന്നു വീണു പരുക്കേറ്റെന്നു പറഞ്ഞാണ് അമ്മയും പ്രതി അരുൺ ആനന്ദും കുട്ടിയുമായി എത്തിയത്. എന്നാൽ ശരീരത്തിന്റെ മറ്റു ഭാഗത്തും പരുക്കുകൾ കണ്ടത്തിയതോടെ അധികൃതർ പൊലീസില്‍ അറിയിച്ചു. തുടർന്നു നടന്ന അന്വേഷണത്തിലും ഉളയകുട്ടിയുടെ മൊഴിയിൽ നിന്നുമാണ് ക്രൂരമർദനം പുറത്തായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com