ADVERTISEMENT

അമ്പിളി ദേവിക്കൊപ്പം 15 വർഷം മുന്‍പ് എടുത്ത ചിത്രം പങ്കുവച്ച് ജയൻ ആദിത്യൻ. ഇരുവരും സുഹൃത്തുക്കളായിരുന്ന സമയത്തെ ചിത്രവും അടുത്തിടെ എടുത്ത ചിത്രവും ചേര്‍ത്താണ് ആദിത്യൻ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്തത്.

‘പതിനഞ്ചു വർഷം മുൻപുള്ള രണ്ടു പേർ. ഇനി ഇതു വേറെ രീതിയിൽ എടുത്തു കൊല്ലാൻ നോക്കല്ലേ’– ചിത്രത്തിനൊപ്പം ആദിത്യൻ കുറിച്ചു.

താരം പങ്കുവച്ച ചിത്രത്തിനു സ്നേഹാശംസകളുമായി ആരാധകരുമെത്തി. ‘ഫോട്ടോയ്ക്ക് പഴക്കം തോന്നുന്നു, എന്നാല്‍ നിങ്ങൾ പഴയതുപോലെ’, ‘15 ഇയർ ചലഞ്ച് ആണോ,’ ‘പ്രായം കൂടും തോറും ഗ്ലാമറും കൂടുകയാണല്ലോ’ എന്നിങ്ങനെയാണ് കമന്റുകൾ.

യാത്രകളും വിശേഷങ്ങളും അഭിപ്രായങ്ങളും ആദിത്യൻ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.   

കൊല്ലം കൊറ്റൻകുളങ്ങര ദേവീക്ഷേത്രത്തിൽ ജനുവരി 28ന് ആയിരുന്നു അമ്പിളി ദേവി–ആദിത്യന്‍ വിവാഹം. ഇത് ആദിത്യന്റെ നാലാം വിവാഹമാണെന്നു പ്രചാരണം നിരവധി വിവാദങ്ങൾക്കു കാരണമായി. എന്നാൽ കാര്യങ്ങൾ എല്ലാം വിശദമാക്കി മാധ്യമങ്ങൾക്കു മുന്നിലെത്തിയ ദമ്പതിമാർ പുതിയൊരു ജീവിതം തുടങ്ങുകയാണെന്നും അനുഗ്രഹിക്കണമെന്നും പ്രേക്ഷകരോട് ആവശ്യപ്പെട്ടു.

2001 സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകമായ അമ്പിളി ഭരതനാട്യത്തില്‍ ഡിപ്ലോമയും എംഎംയും എടുത്തിട്ടുണ്ട്. ഇതിനുശേഷം സിനിമ–സീരിയൽ രംഗത്തു സജീവമായി. ക്യാമറാമാൻ ലോവൽ ആണ് താരത്തിന്റെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. മലയാളത്തിലെ അനശ്വര നടൻ ജയന്റെ സഹോദരന്‍ സോമന്‍ നായരുടെ മകനാണ് ആദിത്യൻ ജയന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com