sections
MORE

ഈ 5 പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പ്രണയം അവസാനിപ്പിക്കുന്നതാണ് നല്ലത്

HIGHLIGHTS
  • എന്നും വഴക്കടിക്കുന്നതും മനസ്സിനെ നെ​ഗറ്റീവാക്കുകയും ചെയ്യുന്നതിലും നല്ലത് പിരിയുന്നതാണ്
  • പ്രണയമായാലും ദാമ്പത്യമായാലും സംശയം വില്ലനാണ്
warning-signs-know-if-your-relationship-really-over
SHARE

അഭിപ്രായ വ്യത്യാസങ്ങളും കലഹങ്ങളും എല്ലാ പ്രണയത്തിലും ഉണ്ടാകും. പരസ്പരം മനസ്സിലാക്കിയും വിട്ടുവീഴ്ച ചെയ്തും മാത്രമേ ഈ പ്രശ്നങ്ങളെ മറികടക്കാനാകൂ. എന്നാൽ ചില പ്രണയികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ അതിരുവിടുകയും കലഹങ്ങൾ അസഹനീയമാവുകയും ചെയ്യും. ബന്ധത്തിൽ സംതൃപ്തി ലഭിക്കാത്തതാണ് ഇതിനു കാരണം. മാനസികവും ശാരീരികവുമായി അസ്വസ്ഥമാക്കുന്ന ഇത്തരം ബന്ധങ്ങൾ കൂടുതൽ പരിക്കേൽക്കും മുൻപ് അവസാനിപ്പിക്കുന്നതാണ് നല്ലത്. 5 പ്രശ്നങ്ങൾ നിങ്ങളുടെ ബന്ധത്തിലുണ്ടെങ്കിൽ വളരെ സങ്കീർണമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്നും അതിനാൽ ആലോചിച്ച് ഒരു തീരുമാനമെടുക്കേണ്ട സാഹചര്യമാണെന്നും തിരിച്ചറിയാം.

1. പിരിയാൻ വഴികൾ തേടും 

ചെറിയ വഴക്കുകൾ പങ്കാളിയെ ഉപേക്ഷിക്കാനുള്ള കാരണമായി നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ ബന്ധം ദുർബലവും അതൃപ്തവുമാണെന്ന് മനസ്സിലാക്കാം. ഇതിനായി നിങ്ങൾ കാരണങ്ങൾ കണ്ടെത്തുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. എന്നും വഴക്കടിക്കുന്നതും മനസ്സിനെ നെ​ഗറ്റീവാക്കുകയും ചെയ്യുന്നതിലും നല്ലത് പിരിയുന്നതാണ്. 

2. മനംമടുപ്പിക്കുന്ന സംഭാഷണങ്ങൾ

പണ്ട് പ്രണയാർ​ദ്രമായി പങ്കാളിയോട് സംസാരിച്ച നിങ്ങൾക്ക് ഇപ്പോഴത് അസാധ്യമാണ്. തമാശകളും ചിരിയുമൊന്നും ഇല്ലാത്ത മനംമടുപ്പിക്കുന്ന സംഭാഷണങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. എന്തോ ചടങ്ങുപോലെ ചെയ്യുന്നു എന്നു മാത്രം. ഈ സാഹചര്യമാണ് നിലനിൽക്കുന്നതെങ്കിൽ ബന്ധത്തത്തിന്റെ തകർച്ചയാണവിടെ വ്യക്തമാകുന്നത്.

3. അടുത്തില്ലെങ്കിൽ സമാധാനം

 പ്രണയിക്കുന്ന വ്യക്തി അടുത്തുണ്ടാവുക ഏറ്റവും സമാധാനവും സന്തോഷവും നൽകുന്ന കാര്യമാണ്. പക്ഷേ അവർ അടുത്തുണ്ടാകുമ്പോൾ അസ്വസ്ഥത തോന്നുന്നുണ്ടോ? അവരെ പിരിഞ്ഞിരിക്കുമ്പോൾ വേദനയോ അടുത്തുണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്നോ ചിന്തിക്കുന്നില്ലെങ്കിൽ കാര്യങ്ങൾ ശുഭമല്ല. ബന്ധം തുടരണമോ എന്നതിനെക്കുറിച്ച് ആലോചിക്കാം.

4. പ്രശംസിക്കാൻ മടി

ഏത് ബന്ധമായാലും അഭിനന്ദനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.  പങ്കാളിയുടെ നേട്ടങ്ങളും ചെയ്യുന്ന നല്ല കാര്യങ്ങളും അഭിനന്ദിക്കുന്നത് ബന്ധത്തിന്റെ കരുത്താണ് കാണിക്കുന്നത്. എന്നാൽ കുറേ നാളായി യാതൊരു പ്രശംസകളും പരസ്പരം ഉണ്ടാകുന്നില്ലെങ്കിൽ ബന്ധത്തിന്റെ അവസാനമാണ് കാണിക്കുന്നത്.

5. സംശയം വില്ലനാകുമ്പോൾ

പ്രണയമായാലും ദാമ്പത്യമായാലും സംശയം വില്ലനാണ്. സ്വസ്ഥതയും സമാധാനവുമില്ലാത്ത അവസ്ഥയായിരിക്കും സംശയം അവശേഷിപ്പിക്കുക. പങ്കാളിയുടെ പ്രവൃത്തികളെയെല്ലാം നിരീക്ഷിക്കാൻ തുടങ്ങും. എല്ലാം പങ്കുവയ്ക്കേണ്ട ബന്ധം ചോദ്യങ്ങളാൽ നിറയും. വിശ്വാസമില്ലാതെ ഒന്നിച്ചു ജീവിക്കുന്നതിൽ അർത്ഥമില്ല. പ്രണയം ജീവൻ അപഹരിക്കുന്ന അവസ്ഥയിൽ എത്താൻ വരെ സാധ്യതയുള്ളതിനാൽ യുക്തിപൂർവം തീരുമാനമെടുക്കുണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA