ADVERTISEMENT

ഒറ്റയ്ക്ക് ഒരു ബൈക്കിൽ ഇന്ത്യ ചുറ്റിക്കറങ്ങുകയാണ് വിദ്യാർഥിയായ കടുത്തുരുത്തി സ്വദേശി പാഴുത്തുരുത്ത് മണിമലപ്പറമ്പിൽ ടിജിൻ തോമസ് (23). പെട്ടന്നൊരു ദിവസം ബൈക്കുമായി ഇന്ത്യ കാണാനിറങ്ങിയതല്ല ടിജിൻ. 3 കൊല്ലത്തെ തയാറെടുപ്പിന് ശേഷമാണ് കഴിഞ്ഞ മാർച്ച് 23 ന് പാഴുത്തുരുത്തിലെ വീട്ടിൽ നിന്ന് റോയൽ തണ്ടർ ബേഡ് ബൈക്കുമായി  പുറപ്പെട്ടത്.ചെലവിനായി കൈയിലുണ്ടായിരുന്നത് പഠനത്തിനിടെ അയൽവാസികളുടെ കാറിൽ ഡ്രൈവറായി പോയി സമ്പാദിച്ച 30,000 രൂപയും കടം വാങ്ങിയ 15,000 രൂപയും ഉൾപ്പെടെ 45,000 രൂപ. 

മകന്റെ നിർബന്ധത്തിനു വഴങ്ങിയാണ് തോമസും മേരിയും യാത്രയ്ക്കു സമ്മതിച്ചത്.  ബംഗാൾ, ഒഡീഷ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലൂടെയായിരുന്നു യാത്ര. ഇടയ്ക്കു ഭൂട്ടാനിലും നേപ്പാളിലും കാഠ്മണ്ഡുവിലും ചുറ്റി. 

മണാലി, ജയ്പുർ,ഭോപ്പാൽ വഡോദര, ഗുജറാത്ത് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചു. 13,000 കിലോമീറ്റർ  ബൈക്ക് യാത്രയാണ് പദ്ധതിയിട്ടിരിക്കുന്നത്. പകൽ മാത്രമേ സഞ്ചാരമുള്ളു. 

രാത്രിയിൽ ടെന്റടിച്ച് തങ്ങാനായിരുന്നു പദ്ധതിയെങ്കിലും ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും ആരെങ്കിലും വീട്ടിലേക്ക് ക്ഷണിക്കും. ഭക്ഷണവും താമസ സൗകര്യവും തരും. അതിനാൽ ടെന്റടിക്കേണ്ടി വന്നില്ല. അടുത്തയാഴ്ചയോടെ തിരിച്ചെത്താനാണ് പദ്ധതി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com