ADVERTISEMENT
‘അമ്മച്ചിക്കും എനിക്കും വേണ്ടി സ്വന്തം ജീവനും ജീവിതവും കണ്ണീരും ആത്മാവും തന്ന എന്റെ പ്രിയപ്പെട്ട അച്ഛന്–അമ്മച്ചിയുടെ പ്രിയപ്പെട്ട ‘അത്ത’യ്ക്ക് തിരികെ എന്തു നൽകിയാലാണ് മതിയാവുക ? ഇതുപോലൊരു മനുഷ്യന്റെ ഭാര്യയായിരിക്കാൻ എന്തു പുണ്യമാകും എന്റെ അമ്മ ചെയ്തിട്ടുണ്ടാവുക ? ഏതു മുജ്ജന്മ സുകൃതമാവാം എന്നെ ഈ മനുഷ്യന്റെ മകനാക്കിയത് ?’

‘എന്റെ അമ്മച്ചിക്കായി– തന്റെ ഭാര്യയ്ക്കായി ഒരു പുരുഷായുസ്സിന്റെ വലിയൊരു ഭാഗം ത്യജിച്ച എന്റെ അച്ഛനെന്ന അഴലിന്റെ മഹാസമുദ്രത്തെ, പതറാതെ വീഴാതെ നീണ്ട 32 വർഷം പിടിച്ചുനിന്ന മഹാമേരുവിനെ ഞാൻ മനസ്സാ സാഷ്ടാംഗം പ്രണമിച്ചു.’

‘കുഞ്ഞു മൈക്കിളിന‌ു കരുതലായിനിന്ന അമ്മ, ഒരുഘട്ടത്തിൽ തന്നിലേക്ക് ഒതുങ്ങിത്തുടങ്ങി. ഉറക്കം കുറഞ്ഞ്, പെരുമാറ്റത്തിലും വാക്കിലും അസാധാരണത്വം നിറഞ്ഞ്, പ്രിയനോട് ദേഷ്യപ്പെട്ട്... അതൊരു തുടക്കമായിരുന്നു, സ്കിസോഫ്രീനിയ എന്ന രോഗത്തിന്റെ.

‘എത്രയെത്ര വൈദ്യൻമാർ, വഴിപാടുകൾ, പ്രാർഥനകൾ. അച്ഛന്റെ കച്ചവടം തകർന്നു. സമ്പാദ്യങ്ങൾ എല്ലാം മരുന്നുകൾ കാർന്നുതിന്നു. എന്റെ വിദ്യാഭ്യാസകാലം സെക്കൻഡറിതലം പിന്നിട്ടപ്പോൾ വീട് അമ്പേ ദരിദ്രമായി. ആഹാരമില്ലെങ്കിലും മരുന്നുകൾ മുടക്കാൻ പാടില്ലെന്ന അവസ്ഥ. ഡിഗ്രിക്കു ചേർക്കാൻ പണമില്ലാതെവന്നപ്പോൾ പണ്ടേ വിറ്റുപോയ 5 പവന്റെ താലിമാലയുടെ ഭാഗമായ അവശേഷിച്ച താലി (മിന്ന്) കൂടി വിറ്റു.

അമ്മച്ചിയുടെ ചിന്തകൾ ചരടുപൊട്ടി അലഞ്ഞപ്പോൾ എന്നെക്കെട്ടിപ്പിടിച്ച് അച്ഛൻ എത്രയോ രാവുകളിൽ പൊട്ടിക്കരഞ്ഞു. നാടുറങ്ങിയപ്പോൾ, ദൈവമുറങ്ങിയപ്പോൾ നക്ഷത്രങ്ങൾപോലും ഞങ്ങൾക്കുനേരെ കണ്ണടച്ചു. – മൈക്കിൾ തുടരുന്നു.

തയാറാക്കിയത് : പ്രവീൺ വി.ഹരൻ, ജിസോ ജോൺ, ബിനു തങ്കച്ചൻ, കൃഷ്ണരാജ് ചെന്നിത്തല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com