ADVERTISEMENT

ലോകകപ്പിൽ ഇന്ത്യ–പാക്കിസ്ഥാൻ മത്സരം നടക്കുന്നതിനിടയിൽ ഇന്ത്യൻ ആരാധകന്‍ വിവാഹാഭ്യർഥന നടത്തുന്ന ദൃശ്യങ്ങൾ വൈറലാകുന്നു. ജൂൺ 16 ഞായറാഴ്ച മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിനിടെയാണ് ഇന്ത്യൻ ആരാധകൻ തന്റെ പ്രണയിനിയോടു വിവാഹാഭ്യർഥന നടത്തിയത്. കാമുകി അൻവിതയാണ് ദൃശ്യങ്ങൾ ട്വീറ്റു ചെയ്തത്.

തന്റെ സീറ്റിനു സമീപം മുട്ടുകുത്തി നിൽക്കുന്ന കാമുകനെയാണ് യുവതി കാണുന്നത്. ഇതുകണ്ട് എഴുന്നേറ്റു നിന്നപ്പോൾ വിവാഹം കഴിക്കാമോ എന്നു ചോദിച്ചു. സമ്മതം അറിയിച്ചതോടെ മോതിരം വിരലിൽ അണിയിച്ചു. ഇതിനുശേഷം ഇരവരും കെട്ടിപിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നുണ്ട്. ഗാലറിയിൽ സമീപത്തുണ്ടായിരുന്നവരെല്ലാം എഴുന്നേറ്റു നിന്ന് ആവേശത്തോടെ ആർപ്പു വിളിച്ചു. ‘അങ്ങനെ ഇതു സംഭവിച്ചു’ എന്ന കുറിപ്പോടെയാണ് അൻവിത വിഡിയോ പങ്കുവച്ചത്.

ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ജഴ്സികൾ ചേർത്തു നിർമിച്ച വസ്ത്രം ധരിച്ചു മത്സര വേദിയിലെത്തിയ ദമ്പതികളുടെ ചിത്രങ്ങളും സോഷ്യൽ ലോകത്തിന്റെ ഹൃദയം കവർന്നിരുന്നു. പാക്കിസ്ഥാനി യുവാവും ഇന്ത്യക്കാരിയായ യുവതിയും വിവാഹശേഷം കാനഡയിലാണു താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com