ADVERTISEMENT

മക്കൾ സ്വവർഗാനുരാഗികൾ ആണെങ്കിൽ കുഴപ്പമില്ലെന്നും പൂർണ പിന്തുണ നൽകുമെന്നും വില്യം രാജകുമാരൻ. ആൽബർട്ട് കെന്നഡി ട്രസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിലാണ് വില്യം ഇക്കാര്യം വ്യക്തമാക്കിയത്.

എൽജിബിടി സമൂഹത്തിലെ അനാഥർക്കു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ അംബാസിഡറാണ് ചോദ്യം ചോദിച്ചത്.  ഒരു പിതാവിന്റെ സ്ഥാനത്തു നിന്ന് ഇക്കാര്യത്തെ എങ്ങനെയായിരിക്കും സമീപിക്കുക എന്നായിരുന്നു ചോദ്യം. കുട്ടികളെ പൂർണമായി പിന്തുണയ്ക്കാൻ എനിക്കൊപ്പം കെയ്റ്റും ഉണ്ടായിരിക്കും. എന്നാൽ സാമൂഹികമായ സമ്മർദം വിഷമത്തിലാക്കുമെന്നും വില്യം പ്രതികരിച്ചു.

‘‘ഒരു കുഞ്ഞു ജനിച്ചതിനുശേഷമാണ് ഞാനിക്കാര്യം ആലോചിക്കുന്നത്. എനിക്കു ഭയം തോന്നി. പക്ഷേ അത് അവർ ഗേ ആകുമോ എന്ന കാര്യത്തിലല്ല. അവരുടെ ജീവിതം എത്ര കഠിനമാകും എന്ന് ആലോചിച്ചായിരുന്നു. അവർ നേരിടേണ്ടി വരുന്ന അവഗണനകളും മോശം വാക്കുകളും ഒരു പിതാവ് എന്ന നിലയിൽ എന്നെ വേദനിപ്പിക്കും. എന്നാൽ അവരുടെ തീരുമാനമാണ് വലുത്’’– അദ്ദേഹം വ്യക്തമാക്കി. മാതാപിതാക്കളും മക്കളും തമ്മിൽ നല്ല രീതിയിൽ ആശയവിനിമയം ഉണ്ടാകണെമെന്നും വില്യം പറയുന്നു.

നിലപാടു തുറന്നു പറഞ്ഞതിനു പിന്നാലെ വില്യമിനെ അഭിനന്ദിച്ചു നിരവധിപ്പേർ രംഗത്തെത്തി. രാജകുടുംബത്തിലെ അംഗം പുരോഗനമപരമായ നിലപാട് സ്വീകരിക്കുന്നത് സമൂഹത്തിൽ വളരെ സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്.

രണ്ട് ആൺകുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് വില്യം–കെയ്റ്റ് ദമ്പതിമാർക്ക് ഉള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com