sections
MORE

ഇവൾ എന്റെ ഇസ, അച്ഛനായ സന്തോഷം പങ്കുവച്ച് രഞ്ജിത്ത് രാജ്

serial-actor-ranjith-raj-blessed-with-baby-girl
SHARE

അച്ഛനായ സന്തോഷം പങ്കുവച്ച് സീരിയൽ താരം രഞ്ജിത്ത് രാജ്. ജൂലൈ മൂന്നിനാണ് രഞ്ജിത്ത്–ധന്യ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. കുഞ്ഞിനെ എടുത്തു നിൽക്കുന്ന ചിത്രം രഞ്ജിത്ത് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

‘‘എന്റെ ജീവന്‍ എന്റെ കൈകളില്‍. ഇവളാണ് ഇസബെല്‍ രഞ്ജിത്ത്. എന്റെ ഇസ’’– ചിത്രത്തിനൊപ്പം രഞ്ജിത്ത് കുറിച്ചു. രഞ്ജിത്തിന്റെയും ധന്യയുടെയും അമ്മമാർ കുഞ്ഞിനെ എടുത്തിരിക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്.

സിനിമാ നടി ഉഷയാണ് രഞ്ജിത്തിന്റെ അമ്മ. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് രഞ്ജിത്ത് ശ്രദ്ധേയനായത്.

renjith-raj

ഇതിലെ ജയിംസ് എന്ന കഥാപാത്രത്തിനോടുള്ള ധന്യയുടെ ആരാധനയാണ് ഇവർ പരിചയപ്പെടാനും പ്രണയത്തിലാകാനും വഴിയൊരുക്കിയത്. 2017 മെയ് 8ന് ആയിരുന്നു ഇവരുടെ വിവാഹം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA