ADVERTISEMENT

ബോളിവുഡിലെ മാതൃകാ ദമ്പതികളാണ് അജയ് ദേവ്ഗണും കാജോളും. ഇവരുടെ ദാമ്പത്യത്തിന് 20 വയസ്സുണ്ട്. ഉടനെ വിവാഹമോചിതരാകും എന്ന പാപ്പരാസികളുടെ പതിവു പ്രവചനത്തെ തകര്‍ത്തെറിഞ്ഞായിരുന്നു ഈ താരദമ്പതികൾ മുന്നോട്ടു കുതിച്ചത്. പരസ്പരം മനസ്സിലാക്കിയും ബഹുമാനിച്ചും അജയ്‌യും കാജോളും മുന്നേറിയപ്പോൾ അസൂയയോടെ നോക്കി നിൽക്കാനായിരുന്നു പാപ്പരാസികളുടെ വിധി. എന്താണ് മനോഹരമായ ഈ ദാമ്പത്യത്തിന്റെ രഹസ്യം? 

‘‘ഞാൻ ഞാനായും അവൾ അവളായും നിന്നു. ഞങ്ങൾ ഒരിക്കലും മാറിയിട്ടില്ല. അതായിരുന്നു പ്രധാനപ്പെട്ട കാര്യം. പിന്നെ ജീവിതത്തിലെ നല്ലതും മോശവുമായ സാഹചര്യങ്ങളെ ഒന്നിച്ചു നേരിട്ടു’’- ഒരു അഭിമുഖത്തിൽ അജയ് ദേവ്ഗൺ വെളിപ്പെടുത്തി.

ഈ ചോദ്യത്തിനു കാജോളും മുൻപ് മറുപടി നൽകിയിട്ടുണ്ട്. ‘‘ഞാൻ ഒരുപാട് സംസാരിക്കുന്നതും അജയ് നിശബ്ദമായി എല്ലാം കേൾക്കുന്നതുമാണ് ഞങ്ങളുടെ ബന്ധം വിജയിക്കാൻ കാരണമെന്ന് എനിക്കു തോന്നിയിട്ടുണ്ട്. പിന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കളുമാണ്’’- കാജോൾ പറഞ്ഞു.

ajay-devgn-kajol-01

മനസ്സിൽ മറ്റൊരു പ്രണയം സൂക്ഷിക്കവേ പ്രണയത്തിലായവരാണ് തങ്ങളെന്ന് കജോൾ മുമ്പു പറഞ്ഞിട്ടുണ്ട്. 1995ൽ ഹൽചൽ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് കജോള്‍ അജയ് ദേവ്ഗണിനെ പരിചയപ്പെടുന്നത്. ആരോടും സംസാരിക്കാതെ സെറ്റിന്റെ ഒരു മൂലയിൽ ചെന്നിരിക്കുന്ന അജയ്‌യെക്കുറിച്ചു തനിക്കു വലിയ മതിപ്പുണ്ടായിരുന്നില്ലെന്ന് കജോൾ പിന്നീടു പറഞ്ഞിട്ടുണ്ട്. പതിയെ ഇരുവരും സംസാരിക്കാൻ തുടങ്ങുകയും സുഹൃത്തുക്കളാവുകയും ചെയ്തു. പ്രണയം സംബന്ധിച്ച പല കാര്യങ്ങൾക്കും കജോളിന് ഉപദേശം നൽകിയിരുന്നതും അജയ് ആയിരുന്നു.

ajay-devgn-with-his-daughter-01
അജയ് ദേവ്ഗണ്‍ മകൾക്കൊപ്പം

1999 ഫെബ്രുവരി 24ന് ആയിരുന്നു ഇവർ വിവാഹിതരായത്. തുടർച്ചയായ വിജയങ്ങൾ നേടി കരിയറിലെ മികച്ച സമയത്തു നിൽക്കുകയായിരുന്നു കാജോൾ. വ്യത്യസ്ത സ്വഭാവത്തിലുള്ളവരാണെന്നും കാജോളിന് താരമൂല്യം കൂടുതലാണ് എന്നതുമായിരുന്നു പാപ്പരാസികൾ ഇവരുടെ വിവാഹമോചനം കാത്തിരിക്കാൻ കാരണമായത്. കാജോളും അമ്മായി അമ്മയും തമ്മിൽ സ്വരചേർച്ചയില്ലെന്നും ബോളിവുഡിലെ മറ്റൊരു നടിയുമായി അജയ്ക്ക് ബന്ധമുണ്ടെന്നുമുള്ള പ്രചാരണങ്ങൾ ഉണ്ടായി. എന്നാൽ ഇതിനെല്ലാം ശക്തമായ മറുപടികളുമായി കാജോൾ പലപ്പോഴും രംഗത്തെത്തി. മുൻധാരണകൾക്ക് തങ്ങളുടെ ജീവിതത്തിൽ സ്ഥാനമില്ലെന്നു വ്യക്തമാക്കുകയും ചെയ്തു.

ajay-devgn-family-01

രണ്ടു മക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. നൈസ എന്ന പെൺകുട്ടിയും യുഗ് എന്ന ആൺകുട്ടിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com