ADVERTISEMENT

പങ്കാളിയുടെ മൊബൈൽ ഫോൺ പരിശോധിക്കുമ്പോൾ എന്താണ് തോന്നുക. സമാധാനമോ, സന്തോഷമോ ആണോ? അമിതമായ സ്നേഹം കൊണ്ടാണ് ചിലര്‍ ഇങ്ങനെ ചെയ്യുക. ആകാംക്ഷയോ സംശയമോ ആകാം കാരണം. പക്ഷേ, ഇതു തെറ്റായ പ്രവണതയാണ്. ചിലപ്പോൾ ബന്ധം ഇല്ലാതാകാന്‍ തന്നെ കാരണമാകും.

എന്നാൽ പരസ്പരം ഫോണുകൾ പരിശോധിക്കാനും കൈമാറാനും തയാറുള്ള പങ്കാളികളുടെ ബന്ധം കൂടുതൽ ശക്തമായിരിക്കും എന്ന് ബ്രിട്ടീഷ് കൊളംബിയ, ലിസ്ബന്‍ സർവകലാശാലകൾ സംയുക്തമായി നടത്തിയ പഠനം പറയുന്നു.

സംശയത്തോടു കൂടിയുള്ള പരിശോധനയല്ല ഇവിടെ ഉദ്ദേശിക്കുന്നത്. തന്റെ പങ്കാളിയുടെ ഫോൺ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും തുറന്നു നോക്കാനും സ്വാതന്ത്ര്യമുള്ള അവസ്ഥയാണ് ഇത്. ബന്ധത്തിനു കൂടുതൽ സുതാര്യത ഉണ്ടാകാൻ ഇതു കാരണമാകും. സമാനമായ ചിന്തകളും വികാരങ്ങളും ഉണ്ടാകും. ഇതു ബന്ധത്തിനു കരുത്തു പകരും.

രണ്ടുപേർക്കും ഇങ്ങനെ ഫോൺ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. ആവശ്യങ്ങൾക്കായിരിക്കണം ഈ സ്വാതന്ത്ര്യം വിനിയോഗിക്കേണ്ടത്. എന്തെങ്കിലും സംശയം തോന്നുകയാണെങ്കിൽ തുറന്നു ചോദിക്കുക. എന്നാൽ ഇതൊരു ശീലമായി മാറരുത്. പഠനം വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com