sections
MORE

പ്രതിഫലം ലഭിക്കാൻ പൊലീസ് സ്റ്റേഷനിൽ കയറിയിട്ടുണ്ട്: ലക്ഷ്മി അനന്തൻ

serial-actress-lakshmi-ananthan-interview
ലക്ഷ്മി അനന്തൻ
SHARE

മലയാള മെഗാസീരിയൽ രംഗത്ത് ശക്തമായ കഥാപാത്രങ്ങളുമായി സജീവ സാന്നിധ്യമാണ് ലക്ഷ്മി അനന്തൻ. ഇതുവരെ, പന്ത്രണ്ടോളം സീരിയലുകളും നാലു സിനിമകളും ചെയ്തു കഴിഞ്ഞു. തൊഴിൽ രംഗത്തെ അനീതിക്കും അന്യായത്തിനും നേരെ പരസ്യമായി പ്രതികരികരിക്കാനും ലക്ഷ്മിക്ക് മടിയില്ല. ഇപ്പോൾ ഒരു പുതിയ മലയാള സിനിമയുടെ തിരക്കഥാ രചനയിലാണ് ലക്ഷ്മി.

തുടക്കം

കോളജ് വിദ്യാഭ്യാസത്തിനു ശേഷം ഇവന്റുകളുടെയും ചാനൽ പ്രോഗ്രാമുകളുടെയും അവതാരക ആയാണു തുടക്കം. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ‘ബാലാമണി’യാണ് ആദ്യ സീരിയൽ. പക്ഷേ, പ്രേക്ഷകർ എന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയത് ‘കാര്യം നിസ്സാരം, മാനസ മൈന’ എന്നീ സീരിയലുകളിലെ മുഴുനീള കഥാപാത്രങ്ങളിലൂടെയാണ്.

lakshmi-ananthan-3

പിന്നീട്, ‘മൂന്നുമണി, മംഗല്യപ്പട്ട്, പരിശുദ്ധൻ, അളിയൻ Vs അളിയൻ, ജാഗ്രത, മൂന്നു പെണ്ണുങ്ങൾ, തമ്പാനൂർ റെയിൽവെ സ്റ്റേഷൻ എന്നീ സീരിയലുകള്‍ ചെയ്തു. ഇപ്പോൾ ഭ്രമണം, കുട്ടിക്കുറുമ്പൻ, സ്ത്രീപദം , മഹാഗുരു, ഉള്ളത് പറഞ്ഞാൽ എന്നീ സീരിയലുകളാണ് ഇപ്പോൾ ചെയ്യുന്നത്.

സിനിമ

ഇതുവരെ നാലു സിനിമകൾ ചെയ്തു. ‘സവാരി ഗിരിഗിരി, വട്ടിപ്പണം മംഗലത്ത് വസുന്ധര, ഒരു മാസ് കഥ’ എന്നിവ.

വേദന ബാക്കി

lakshmi-ananthan-2

ചെയ്ത ജോലിക്ക് പ്രതിഫലം ലഭിക്കാൻ പൊലീസ് സ്റ്റേഷനിലും വനിതാ കമ്മിഷനിലും കയറേണ്ടി വന്നിട്ടുണ്ട്. ആ പ്രശ്നം ഒത്തുതീർപ്പായതിനാൽ കൂടുതൽ പറയുന്നില്ല.

മറക്കാനാവില്ല

ഒരു പ്രമുഖ ഹെയർ ഓയിലിന്റെ പരസ്യ ചിത്രീകരണത്തിന് ഒരു സുഹൃത്തിനൊപ്പം കൂട്ടു പോയി. പക്ഷേ, എന്നെ കണ്ട സംവിധായകൻ അ പരസ്യചിത്രത്തിൽ എനിക്കും പ്രാധാന്യമേറിയ ഒരു വേഷം തന്നു. അപ്രതീക്ഷിതമായി കിട്ടിയ ആ ഭാഗ്യം മറക്കാനാവില്ല.

നല്ല കഥാപാത്രം സ്വപ്നം

നായികാ വേഷം എന്ന നിർബന്ധം ഒന്നുമില്ല. ദാവണി ചുറ്റിയ സുന്ദരി ആവണം എന്നുമില്ല. നല്ല വില്ലത്തി ആവാനും തയാർ. മികച്ച പ്രകടനത്തിനു സാധ്യതയുള്ള കഥാപാത്രം ലഭിക്കണം.

പുത്തൻ വിശേഷം

lakshmi-ananthan-4

ഒരു പുതിയ മലയാള സിനിമയ്ക്ക് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. ഞാനും ഒരു സുഹൃത്തും ചേർന്നാണ് രചന ‘കുതിരപ്പോലീസ്’ എന്നാണ് സിനിമയുടെ പേര്. തിരക്കഥ ഏകദേശം പൂർത്തിയായി.

കുടുംബം

ഭർത്താവിന്റെ പേര് അനന്തരാമൻ. അലഹബാദിലാണ്. ഒരു മകനുണ്ട്, അനശ്വർ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA