ADVERTISEMENT

അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് സീരിയൽ താരം ദീപൻ മുരളി. ജൂലൈ 22നാണ് ഭാര്യ മായ പെൺകുഞ്ഞിനു ജന്മം നൽകിയത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്.

‘‘22 july 2019...11.10pm. അമ്മയുടെ സാന്നിധ്യം പെൺകുഞ്ഞിന്റെ രൂപത്തിൽ ഞങ്ങളിലേക്ക് എത്തി. ഇവളാണ് മേധസ്വി ദീപൻ. നിങ്ങളെ ഈ സന്തോഷ വാർത്ത അറിയിച്ചില്ലെങ്കിൽ ഞങ്ങളുടെ സന്തോഷം പൂര്‍ണമാകില്ല’’– ദീപൻ കുറിച്ചു.

താരത്തിന് നിരവധിപ്പേർ ആശംസകൾ അറിയിച്ചു. കുഞ്ഞിന്റെ പേരിന്റെ അർഥം ചോദിച്ചും കമന്റുകളെത്തി. തുടർന്ന് മേധസ്വി എന്നാൽ സരസ്വതി ദേവിയാണെന്നു മറ്റൊരു കുറിപ്പിലൂടെ ദീപൻ അറിയിച്ചു. തന്റെ അമ്മയുടെ പേര് സരസ്വതി എന്നായതുകൊണ്ടാണ് മകൾക്ക് ഈ പേരിട്ടതെന്നും വ്യക്തമാക്കി.

മലയാളം സീരിയലുകളിലെ നിറസാന്നിധ്യമായ ദീപൻ, മോഹന്‍ലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥികളിൽ ഒരാളായിരുന്നു. ‘ഇനി ഞങ്ങൾ മൂന്ന്’ എന്ന കുറിപ്പോടെ ഭാര്യയുടെ നിറവയറിൽ ചുംബിക്കുന്ന ചിത്രം പങ്കുവച്ചാണ് അച്ഛനാകാൻ പോകുന്ന വിവരം ആരാധകരെ അറിയിച്ചത്. ബേബി ഷവർ ചിത്രങ്ങളും പങ്കുവച്ചിരുന്നു.

2018 ഏപ്രിലില്‍ 28നാണ് ദീപനും മായയും വിവാഹിതരായത്. 2017 ഡിസംബറിൽ നിശ്ചയിച്ചിരുന്ന വിവാഹം ദീപന്റെ അമ്മയുട‌െ മരണത്തെത്തുടർന്ന് ഏപ്രിലിലേക്കു മാറ്റുകയായിരുന്നു.

പരിണയം, നിറക്കൂട്ട്, ഇവള്‍ യമുന, സ്ത്രീധനം തുടങ്ങിയ സീരിയലിലൂടെ തിളങ്ങുന്ന ടെലിവിഷൻ താരമാണ് ദീപൻ. ബിഗ് സ്‌ക്രീനിലും ദീപൻ മുരളി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സൂരയാടല്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. അഭിനയത്തിന് പുറമെ അവതാരകനായും തിളങ്ങുന്ന താരമാണ് ദീപൻ മുരളി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com