‘അതെ എന്റെ മക്കൾ തന്നെ’ ; ഹൃദയം നിറച്ച് മഞ്ജു പിളള

manju-pilla-replay-to-fan-s-question-heart-touching
SHARE

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് മഴവിൽ മനോരമയിലെ ‘തട്ടീം മുട്ടീം’. അതിലെ ഒരോ കഥാപാത്രങ്ങളെയും സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ് പ്രേക്ഷകർ കാണുന്നത്.

സീരിയലിലെ നായികാ കഥാപാത്രമായ മോഹനവല്ലിയെ അവതരിപ്പിക്കുന്നത് മഞ്ജു പിള്ളയാണ്. സീരിയലിൽ മഞ്ജുപിള്ളയുടെ മക്കളായി അഭിനയിക്കുന്നത് സിദ്ധാർഥും ഭാഗ്യലക്ഷ്മിയുമാണ്. കണ്ണൻ, മീനാക്ഷി എന്നിങ്ങനെയാണ് ഇവരുടെ കഥാപാത്രങ്ങളുടെ പേര്.

അടുത്തിടെ മൂവരും ഒന്നിച്ചുള്ള ഒരു ചിത്രം മഞ്ജു പിള്ള ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. മക്കളാണോ എന്നാണ് ചിത്രത്തിനു താഴെ വന്ന കമന്റുകളിൽ ഒന്ന്. ഇതിനു ഹൃദ്യമായ മറുപടിയാണ് മഞ്ജുപിള്ള നൽകിയത്. ‘തട്ടീം മുട്ടീം കുട്ടികളാണ്, പക്ഷേ അവര്‍ എന്റെ മക്കള്‍ തന്നെയാണെന്നാണ്’ താരം കുറിച്ചു. മീനാക്ഷിയോട് അന്വേഷണം പറയാമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും പറയാം എന്നും താരം പ്രതികരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA