ADVERTISEMENT

പ്രീവെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ഷൂട്ടുകളുടെ പിറകെയാണ് ലോകം. എന്നാൽ പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ തേടിയുള്ള യാത്രയിൽ പ്രായമായവരെ ഒപ്പിയെടുത്ത് ലോക ശ്രദ്ധ നേടുകയാണ് സുജാത സേറ്റിയ എന്ന ഇന്ത്യൻ ഫൊട്ടോഗ്രഫർ. 

‘യുവത്വത്തിനു മാത്രമല്ല പ്രണയം’ എന്നു വിളിച്ചു പറയുന്ന അതിമനോഹരമായ ചിത്രങ്ങള്‍ സോഷ്യൽ ലോകത്തിന്റെ ഹൃദയം കവരുകയാണ്. 

വാർധക്യത്തിന്റെ നിഷ്കളങ്കതയും പ്രണയത്തിന്റെ ആർദ്രതയും ഈ ചിത്രങ്ങളിൽ വ്യക്തം. പ്രകൃതിയുടെ മനോഹാരിത പശ്ചാത്തലമാക്കിയാണ് ചിത്രങ്ങൾ പകർത്തിയത്. ഇവരുടെ ജീവിതത്തെക്കുറിച്ചുള്ള മനോഹരമായ കുറിപ്പുകളും പങ്കുവച്ചിട്ടുണ്ട്.

ലണ്ടൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സുജാത സ്പെയിനിലെ പ്രശസ്തമായ ഫൊട്ടോഗ്രഫി ഇൻസ്റ്റിട്യൂട്ടിൽ അധ്യാപികയാണ്. വളര്‍ന്നു വരുന്ന ഫൊട്ടോഗ്രഫർമാർക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശിൽപശാലകൾ സംഘടിപ്പിക്കാറുണ്ട്. നിരവധി പുരസ്കാരങ്ങളും സുജാത സ്വന്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com