ADVERTISEMENT

ജാൻവി കപൂറും ഇഷാന്‍ ഖട്ടറും തമ്മില്‍ പ്രണയത്തിലാണ് എന്ന വാർത്തകൾ തള്ളി ബോണി കപൂർ. സൗഹൃദമല്ലാതെ മറ്റൊന്നും ഇവർക്കിടയിൽ ഇല്ലെന്നായിരുന്നു ജാൻവിയുടെ പിതാവും നിർമാതാവുമായ ബോണി കപൂറിന്റെ പ്രതികരണം.

ധടക് എന്ന സിനിമയുടെ വിജയത്തിനു പിന്നാലെയാണ് ജാൻവിയും ഇഷാനും പ്രണയത്തിലാണെന്ന വാർത്തകൾ പരന്നത്. കോഫി വിത് കരൺ എന്ന ചാനൽ ഷോയിൽ ഇരുവരും ഉഹാപോഹങ്ങളെ തള്ളികളഞ്ഞിരുന്നു. എന്നാൽ പലയിടത്തും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടതോടെ ഇരുവരും ഡേറ്റിങ്ങിലാണെന്നു വീണ്ടും പ്രചാരണമുണ്ടായി. ഇഷാൻ ജാൻവിയെ കാണാൻ വീട്ടിലെത്തിയെന്നും അച്ഛൻ ബോണി കപൂർ ഇവരുടെ ബന്ധം അംഗീകരിച്ചു എന്നുമായിരുന്നു പ്രചാരണം. ഇതോടെയാണ് മറുപടിയുമായി ബോണി കപൂർ രംഗത്തെത്തിയത്.

‘‘ഇഷാനും ജാൻവിയും ഒന്നിച്ച് സിനിമ ചെയ്തു. അതുകൊണ്ട് അവർ തീർച്ചയായും സൗഹൃദത്തിലായിരിക്കും. എന്റെ മകളുടെയും ഇഷാന്റെയും സൗഹൃദത്തെ ഞാൻ ബഹുമാനിക്കുന്നു.’’– ബോണി കപൂർ പറഞ്ഞു. ധടക് റിലീസ് ചെയ്തതിനുശേഷം ഇഷാൻ വീട്ടിലേക്ക് വന്നിട്ടില്ലെന്ന് ഒരു കുടുംബസുഹൃത്ത് പ്രതികരിച്ചതായും സ്പോട്ട്ബോയ് ഇ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

janvi-kapoor-ishan-khattar

ഡിയർ കോമ്രേഡിന്റെ ഹിന്ദി പതിപ്പിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com