ADVERTISEMENT

ജീവിതത്തിലും സോഷ്യൽ ലോകത്തും സൂപ്പർതാര ജോഡിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്ക ശർമയും. പ്രണയാർദ്രമായ പോസ്റ്റുകളിലൂടെ ഇരുവരും സോഷ്യൽ ലോകത്ത് ശ്രദ്ധ നേടാറുണ്ട്. വിരാടിനോട് ഒപ്പമുള്ള ചിത്രങ്ങൾ ഹൃദയം തൊടുന്ന കുറിപ്പുകളോടെ‍ പങ്കുവയ്ക്കുന്നതിൽ അനുഷ്കയാണ് മുൻപന്തിയിൽ.

ഇവരുടെ ജീവിതത്തിലെ ചെറിയ സംഭവങ്ങൾക്കു പോലും വലിയ പ്രാധാന്യമാണ് ആരാധകർ നല്‍കുന്നത്. ഒരു അഭിമുഖത്തിൽ എന്തുകൊണ്ട് വിരാട് കോലിയെ വിവാഹം ചെയ്തു എന്ന ചോദ്യമാണ് അനുഷ്ക നേരിട്ടത്. ഇതിനു  താരം നൽകിയ അതിമനോഹരമായ മറുപടി ആരാധകരെ ആവേശത്തിലാക്കി.

“ഞാൻ എന്റെ ഏറ്റവും നല്ല സുഹൃത്തിനെയാണ് വിവാഹം കഴിച്ചത്. വിരാട് ഒരു നല്ല മനുഷ്യനാണ്. നിങ്ങളെ പൂർണ്ണമായി മനസ്സിലാക്കുന്ന ഒരാളെ കണ്ടുമുട്ടുമ്പോള്‍ ലോകം നിങ്ങളിൽ അവസാനിക്കും. അവനും ഞാനും ഒന്നിച്ചിരിക്കുമ്പോൾ ലോകം ഞങ്ങളിലേക്ക് ചുരുങ്ങും’’– അനുഷ്ക പറഞ്ഞു.

View this post on Instagram

Days like these ❤️🥰

A post shared by AnushkaSharma1588 (@anushkasharma) on

നാലുവർഷം നീണ്ട പ്രണയത്തിനു ശേഷം 2017 ഡിസംബർ 11 നാണ് അനുഷ്കയും കോലിയും വിവാഹിതരായത്. സ്വന്തം പ്രൊഡക്‌ഷൻ ഹൗസായ ‘ക്ലീൻ സ്ലേറ്റ് ഫിലിംസി’ന്റെ പുതിയ സംരംഭത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് അനുഷ്ക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com