ADVERTISEMENT

വിൽപ്പനയ്ക്കായി വച്ചിരുന്ന പുതിയ വസ്ത്രങ്ങൾ ദുരിതാശ്വാസ ക്യാംപുകളിലേക്ക് നൽകിയ മട്ടാഞ്ചേരിയിലെ കച്ചവടക്കാരൻ നൗഷാദിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെ.കെ ഷൈലജയും. നൗഷാദിന്റെ വാക്കുകൾ പങ്കുവച്ചാണ് ഷൈലജ ടീച്ചർ പെരുന്നാൾ ആശംസകള്‍ നേര്‍ന്നത്. 

‘‘നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ."-മട്ടാഞ്ചേരിയിലെ വഴിയോരക്കച്ചവടക്കാരൻ നൗഷാദ്. ഏവർക്കും പെരുന്നാൾ ആശംസകൾ’’– നൗഷാദിന്റെ ചിത്രം പങ്കുവച്ച് ഷൈലജ ടീച്ചർ കുറിച്ചു.

പ്രളയത്തിൽ കേരളം വലയുമ്പോൾ കരുണയുടെ ആൾരൂപമായാണ് നൗഷാദ് മലയാളികൾക്കു മുന്നിലെത്തിയത്. വയനാട്, നിലമ്പൂർ എന്നിവടങ്ങളിലെ ക്യാംപുകളിലേക്ക് വസ്ത്രം ശേഖരിക്കാൻ ഇറങ്ങിയവരോട് ‘ഒന്നെന്റെ കടയിലേക്ക് വരാമോ’ എന്നു ചോദിച്ചുകൊണ്ടാണ് നൗഷാദ് എത്തിയത്. കടയിൽ നിന്ന് കുട്ടികൾക്കും സ്ത്രീകൾക്കുമടക്കമുള്ള പുതുവസ്ത്രങ്ങൾ ചാക്കിൽ വാരിക്കെട്ടി നൽകുകയായിരുന്നു. 

നൗഷാദിന്റെ സ്നേഹം നടൻ രാജേഷ് ശർമ ഫെയ്സ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചു. ദുരിതാശ്വാസ സഹായം തേടുന്നവര്‍ക്ക് ഊർജമായി മാറിയ വിഡിയോ മലയാളികൾ ഏറ്റെടുത്തു. നൗഷാദിനെത്തേടി നിരവധി അഭിനന്ദനങ്ങൾ എത്തി. ഇതിനു പിന്നാലെയാണ് ഷൈലജ ടീച്ചറും ഈ കാരുണ്യം ഓര്‍ത്തെടുത്ത് രംഗത്തെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com