ADVERTISEMENT

രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ലിനുവിന് ആദരാഞ്ജലികൾ അർപ്പിച്ച് ധനമന്ത്രി തോമസ് ഐസക്. ദുരന്തമുഖത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തുന്ന ചെറുപ്പക്കാർക്ക് ലിനു ഊർജമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേരുന്നതായും തേമസ് ഐസക് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

അച്ഛനും അമ്മയ്ക്കുമൊപ്പം ക്യാംപിലേക്കു വന്നതാണ് ലിനു. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷപ്പെടുത്താൻ അടുത്തദിവസം രാവിലെ പോയ ലിനുവിന് ജീവൻ നഷ്ടമാവുകയായിരുന്നു.

തോമസ് ഐസക്കിന്റെ കുറിപ്പ് വായിക്കാം;

ഈ പ്രളയത്തിന്റെ കണ്ണീരോർമ്മയാണ് ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങി മരണപ്പെട്ട ലിനു എന്ന യുവാവ്. മാതാപിതാക്കളെ ക്യാമ്പിലെത്തിച്ച ശേഷം, വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനിറങ്ങിയതാണ് ലിനു. പക്ഷേ, തിരികെ ക്യാമ്പിലെത്തിയത് ലിനുവിന്റെ ചേതനയറ്റ ശരീരം. സഹജീവികൾക്കുവേണ്ടിയാണ് ലിനു ജീവൻ വെടിഞ്ഞത്. ദുരന്തമുഖത്തേക്ക് രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തുന്ന അസംഖ്യം ചെറുപ്പക്കാർക്ക് ഊർജം പകരുന്ന ജീവത്യാഗം.

linu-mother
ലിനുവിന്റെ മൃതദേഹത്തിനു സമീപം പൊട്ടിക്കരയുന്ന അമ്മ ലത ചിത്രം. പി.എൻ ശ്രീവൽസൻ∙ മനോരമ

ലിനുവിന് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com