ADVERTISEMENT

കാമുകനൊപ്പം പോയ മകൾക്ക് ആദരാഞ്ജലി പോസ്റ്റർ പതിപ്പിച്ച് അമ്മ. തിരുനെൽവേലി ജില്ലയിലെ തിശയൻവിളയിലാണ് സംഭവം. അമരാവതിയെന്ന വീട്ടമ്മയാണ് മകൾക്ക് ആദരാഞ്ജലി അർപ്പിച്ച് പോസ്റ്റർ പതിച്ചത്. 19കാരിയായ മകൾ അഭി അയൽവാസിയായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് ഇത്തരമൊരു പ്രതികാരനടപടിക്ക് അമ്മയെ പ്രേരിപ്പിച്ചത്.

നാലുവർഷം മുൻപാണ് അമരാവതിയുടെ ഭർത്താവ് മരിക്കുന്നത്. അതിനുശേഷം അമരാവതിയാണ് മൂന്നു പെൺമക്കളെ വളർത്തിയത്. ഓഗസ്റ്റ് 14ന് അഭി അയൽവാസിയായ യുവാവിനൊപ്പം പോയി. പിന്നീട് ഇവർ വിവാഹിതരായി. തൊട്ടടുത്ത ദിവസം മുതൽ ഗ്രാമത്തിൽ പലയിടത്തായി അഭിക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

അഭിയുടെ ഭർത്താവ് സന്തോഷ് നടത്തിയ അന്വേഷണത്തിൽ അമരാവതിയാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തി. അഭി മഞ്ഞപ്പിത്തം മൂലം മരിച്ചെന്നാണ് പോസ്റ്ററിൽ നൽകിയിരുന്ന വിവരം. 100 പോസ്റ്ററുകൾ അച്ചടിപ്പിച്ച് ഇവ നാടു മുഴുവൻ പതിക്കാനുള്ള ഏർപ്പാടു ചെയ്യുകയായിരുന്നു.

പോസ്റ്ററിനെക്കുറിച്ച് സന്തോഷ് പൊലീസിൽ അറിയിച്ചു. പൊലീസ് വിശദീകരണം ചോദിച്ചപ്പോൾ മകൾ ഇങ്ങനെ ചെയ്തത് സഹിക്കാനായില്ല എന്നായിരുന്നു അമരാവതിയുടെ മറുപടി. സന്തോഷ് നേരത്തെ മറ്റൊരു വിവാഹം ചെയ്തിരുന്നതും അമരാവതിയെ ബന്ധത്തെ എതിർക്കാൻ പ്രേരിപ്പിച്ചു. രേഖാമൂലം പരാതി ലഭിക്കാത്തതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com