ADVERTISEMENT

ആദ്യമായി പ്രണയം തോന്നിയത് നടൻ രാഹുല്‍ റോയിയോടാണെന്നു വെളിപ്പെടുത്തി കരീന കപൂർ. 1990ൽ പുറത്തിറങ്ങിയ ആഷിഖി എന്ന സിനിമയിലെ നായകനായിരുന്നു രാഹുൽ റോയ്. ഡാൻസ് ഇന്ത്യ ഡ‍ാൻസ് എന്ന റിയാലിറ്റി ഷോയുടെ വേദിയിലാണ് തന്റെ ആദ്യ പ്രണയം താരം തുറന്നു പറഞ്ഞത്.

അവതാരകനായ കരൺ വാഹി കരീനയോട് ആദ്യ പ്രണയത്തെക്കുറിച്ച് ചോദിക്കുകയായിരുന്നു. രാഹുൽ റോയിയെ കാണാനായി ആ സിനിമ എട്ടു തവണ കണ്ടു എന്ന് ബോളിവുഡ് സുന്ദരി.‘‘ആ സിനിമ ഇറങ്ങിയ സമയത്ത് എല്ലാവരും അദ്ദേഹത്തെ പ്രണയിച്ചിരുന്നു. ഞാൻ എട്ടു തവണ സിനിമ തിയറ്ററിൽ പോയി കണ്ടു’’– കരീന പറഞ്ഞു.

rahul-roy-ashique
രാഹുൽ റോയ്

ആദ്യമായാണ് റിയാലിറ്റി ഷോയിലെ വിധികർത്താവായി കരീന പ്രത്യക്ഷപ്പെടുന്നത്. മകൻ തൈമൂറിന്റെ ജനനശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു താരം. ഇക്കാലയളവിൽ ഭർത്താവ് സെയ്ഫ് അലി ഖാന്‍ വെബ് സീരിസുകളിലേക്ക് ചുവടു മാറ്റുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com