എന്റെ മകന്റെ അച്ഛനാണ്, അർബാസിനെ ഒഴിവാക്കാനാകില്ല; തുറന്നു പറഞ്ഞ് മലൈക അറോറ

malaika-arora-arbas-khan-arjun-kapoor
അർബാസ് ഖാൻ, മലൈക അറോറ, അർജുൻ കപൂർ
SHARE

മുന്‍ ഭർത്താവ് അർബാസ് ഖാൻ ഇപ്പോഴും കുടുംബത്തിലെ  അംഗമാണെന്നും തന്റെ മകന്റെ അച്ഛനായതിനാൽ അദ്ദേഹത്തെ ഒഴിവാക്കാനാകില്ലെന്നും മലൈക അറോറ. ഒരു ഫാഷൻ മാസികയുടെ അഭിമുഖത്തിൽ പങ്കെടുക്കവെയാണ് താരം അർബാസുമായുള്ള ബന്ധത്തെക്കുറിച്ചു വെളിപ്പെടുത്തിയത്.

‘‘ബന്ധങ്ങൾ ഒരു രാത്രി കൊണ്ടല്ല, സമയമെടുത്ത് ഉണ്ടാകുന്നതാണ്. അതെല്ലാം വളരെ പ്രത്യേകതയും പ്രാധാന്യവും ഉള്ളതാണ്. പെട്ടെന്നൊരു ദിവസം മുറിച്ചു മാറ്റാനാകില്ല’’– അർബാസിനെക്കുറിച്ചുള്ള ചോദ്യത്തിന് മലൈക പറഞ്ഞു. ‘‘അദ്ദേഹം ഇപ്പോഴും കുടുംബത്തിലെ ഒരു അംഗമാണ്. എല്ലാത്തിനും ഉപരി എന്റെ മകന്റെ അച്ഛനാണ്’’– താരം കൂട്ടിച്ചേർത്തു. 18 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2016ൽ ആണ് അർബാസ് ഖാനും മലൈകയും വിവാഹമോചിതരാകുന്നത്. ഇവർക്ക് 14 വയസ്സുള്ള ഒരു മകനുണ്ട്.

ഇറ്റാലിയൻ മോഡൽ ജോർജിയ അഡ്രിയാനിയുമായി പ്രണയത്തിലാണ് അർബാസ് ഇപ്പോൾ. ബോളിവുഡ‍് താരം അർജുൻ കപൂറുമായി മലൈക പ്രണയത്തിലാണ് എന്നും റിപ്പോർട്ടുകളുണ്ട്. എങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഇരുവരും തയാറായിട്ടില്ല.

malaika-arora-shares-romantic-pic-arjun-kapoor-to-wish-birthday
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA