ADVERTISEMENT

തന്റെ ഗർഭകാലം ആഘോഷമാക്കി തെന്നിന്ത്യയുടെ പ്രിയ താരം എമി ജാക്സൺ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. കാമുകനും ഭാവി വരനുമായ ജോര്‍ജ് പനയോറ്റുവുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത താരം ആരാധകരെ അറിയിച്ചത്. ജീവതത്തിലേക്ക് ഒരു പുതിയ അതിഥി വരുന്നതിന്റെ സന്തോഷം എമിയുടെ ഓരോ ചിത്രങ്ങളിലും കുറിപ്പുകളിലും വ്യക്തമായിരുന്നു. 

amy-jackson-baby-shower-6

തന്റെ ബേബി ഷവർ ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ലണ്ടനിൽ അടുത്തു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ആഘോഷം. ഇളം നീല നിറത്തിലുള്ള ഓഫ് ഷോൾഡർ ഡ്രസ്സായിരുന്നു എമി ധരിച്ചിരുന്നത്. ബലൂണുകളും പൂക്കളും കൊണ്ടു വേദി മനോഹരമായി അലങ്കരിച്ചിരുന്നു.

amy-jackson-baby-shower-5

തനിക്ക് ആൺകുട്ടിയാണ് ജനിക്കാൻ പോകുന്നതെന്ന് എമി ട്വിറ്ററിലൂടെ ഏതാനും ദിവസങ്ങൾക്കു മുൻപ് വെളിപ്പെടുത്തിയിരുന്നു.

amy-jackson-baby-shower-4

ഇംഗ്ലണ്ടിലെ ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ കുഞ്ഞിന് ആൻഡ്രിയാസ് എന്നായിരിക്കും പേരിടുകയെന്ന് എമി പറഞ്ഞിരുന്നു. ജോർജിന്റെ മുത്തച്ഛന്റെ പേരാണിത്.

amy-jackson-baby-shower-2

കഴിഞ്ഞ വാലന്റൈൻസ് ദിനത്തിലാണ് ഈ ബന്ധം സോഷ്യൽ മീഡിയിയലൂടെ വെളിപ്പെടുത്തിയത്. ആ‍ഡംബര ഹോട്ടൽ ശൃംഖലയും റിയൽ എസ്റ്റേറ്റ് ബിസിനസ്സുമുള്ള എബിലിറ്റി ഗ്രൂപ്പിന്റെ ചെയർമാനാണ് എമിയുടെ കാമുകൻ ജോർജ്.

amy-jackson-baby-shower-1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com