ADVERTISEMENT

പങ്കാളികളില്ലാത്ത 20 കോടി ആളുകൾ ചൈനയിൽ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പല കാരണങ്ങളാൽ അനുയോജ്യരായ പങ്കാളികളെ കണ്ടെത്താൻ ഇവർക്ക് സാധിക്കുന്നില്ല. ഈ ‘സിംഗിൾ ലൈഫി’ൽ പലരും അസന്തുഷ്ടരാണ്. മാനസിക പിരിമുറുക്കങ്ങൾ നേരിടുകയും ചെയ്യുന്നു.

ഈ പ്രതിസന്ധിയെ മറികടക്കാൻ ഒരു പ്രത്യേക ട്രെയിൻ ഒരുക്കുകയാണ് ചൈന ചെയ്തത്. 10 ബോഗികളുള്ള ഈ ട്രെയിനിന്റെ പേര് Y999 Love- Pursuit Train എന്നാണ്. സിംഗിളായ യുവാക്കൾക്ക് രണ്ടു ദിവസത്തെ യാത്രയാണ് ഈ ട്രെയിൻ ലഭിക്കുക. ഇതിനിടയിൽ പരിചയപ്പെടാനും പങ്കാളികളെ കണ്ടെത്താനും അവസരം ഒരുങ്ങും. വർഷത്തിൽ ഒരിക്കലാണ് യാത്ര. 1000 പേർക്ക് ഇങ്ങനെ യാത്ര ചെയ്യാം. 

റെയിൽവേയും കമ്യൂണിസ്റ്റ് യൂത്ത് ലീഗും ചേർന്നാണ് പദ്ധതി ആവിഷ്കരിച്ചത്. പല തരം ഗെയിമുകൾ യാത്രയിലുണ്ടാകും. ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനും സംസാരിക്കാനും അവസരമുണ്ട്. ഇതിലൂടെ പരസ്പരം മനസ്സിലാക്കാനും പങ്കാളിയെ കണ്ടെത്താനും സാധിക്കും എന്നാണ് സംഘാടകർ വിശ്വസിക്കുന്നത്. മൂന്നുവർഷങ്ങളിലെ ഈ യാത്രകളിലൂടെ നിരവധിപ്പേർ പങ്കാളികളെ കണ്ടെത്തിയതായും 10 വിവാഹങ്ങൾ നടന്നതായും ‍ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com