ADVERTISEMENT

പോൺ സിനിമകളിലെ അഭിനയം തന്റെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നു വെളിപ്പെടുത്തി മോഡലും സ്പോർട്സ് കമന്റേറ്ററുമായ മിയ ഖലീഫ. ഒറ്റപ്പെടലും മാനസിക സമ്മർദവും ഉൾപ്പെടെ തന്റെ ജീവിതം എങ്ങനെയായിരുന്നു എന്ന് ബിബിസിക്കു നൽകിയ അഭിമുഖത്തിലാണ് താരം തുറന്നു പറഞ്ഞത്. സ്വകാര്യത എന്ന അവകാശം തനിക്കു പൂർണമായി നഷ്ടപ്പെട്ടു എന്നാണ് പോൺ ലോകത്തെ സൂപ്പർ താരമായിരുന്ന മിയ പറയുന്നത്. മൂന്നു മാസം മാത്രമായിരുന്നു മിയ പോൺ വിഡിയോകളിൽ അഭിനയിച്ചത്.

‘‘പൂർണമായും ഒറ്റപ്പെട്ടതായി എനിക്കു തോന്നി. ലോകം മാത്രമല്ല, എന്റെ വീട്ടുകാർ പോലും ഒഴിവാക്കി. ഞാൻ അഭിനയം അവസാനിപ്പിച്ചപ്പോഴും ഒറ്റപ്പെടൽ തന്നെയായിരുന്നു. ചില തെറ്റുകൾ ഒരിക്കലും ക്ഷമിക്കപ്പെടില്ല എന്നു ഞാൻ തിരിച്ചറിഞ്ഞു. പക്ഷേ കാലം എല്ലാ മുറിവും ഉണക്കും. ഇപ്പോൾ കാര്യങ്ങൾ മെച്ചപ്പെട്ടു വരുന്നുണ്ട്’’– മിയ പറഞ്ഞു.

പോൺ സിനിമകളിൽ സമൂഹത്തിലുണ്ടാക്കുന്ന തെറ്റിദ്ധാരണകളെ കുറിച്ചും താരം മനസ്സു തുറന്നു.‘‘പോൺ വിഡിയോ കണ്ട് അതെല്ലാം സത്യമാണെന്നു കരുതി അതുപോലെ അനുകരിക്കാന്‍ ഭാര്യമാരോട് ആവശ്യപ്പെടുന്ന പുരുഷന്മാരുണ്ട്. എന്നാൽ ആരും പൂർണരല്ല’’– താരം വ്യക്തമാക്കി

mia-khalifa-001

‘‘പൊതുജനമധ്യത്തിൽ നിൽക്കുമ്പോൾ വന്ന നോട്ടങ്ങൾ കാണുമ്പോൾ, വസ്ത്രത്തിനുള്ളിലൂടെ എന്റെ ശരീരം അവർ കാണുന്നുണ്ട് എന്നു തോന്നി. അത് എന്നെ ലജ്ജിപ്പിച്ചു. സ്വകാര്യതയിലുള്ള എന്റെ എല്ലാ അവകാശങ്ങളും നഷ്ടപ്പെട്ടതായി മനസ്സിലാക്കി’’– താൻ അനുഭവിച്ച മാനസിക സംഘര്‍ഷത്തെക്കുറിച്ച് താരം പറഞ്ഞു.

1993 ൽ ലെബനനിലാണ് മിയ ഖലീഫ ജനിച്ചത്. 2015 ൽ മൂന്നു മാസക്കാലമാണ് പോണ്‍ സിനിമകളിൽ അഭിനയിച്ചത്. എന്നാൽ താരത്തിന്റെ വിഡിയോകൾ ലോകവ്യാപക ശ്രദ്ധനേടി. ഇതോടെ പ്രശസ്തിയിലേക്ക് ഉയർന്ന മിയ ഖലീഫ ഗൂഗിളിൽ ഏറ്റവും കൂടുതല്‍ പേർ അന്വേഷിക്കുന്ന പേരുകളിൽ ഒന്നായി. പീന്നീട് ഭീകരസംഘടനയായ ഐഎസിന്റെ ഭീഷണിയെ തുടർന്ന് അഭിനയം അവസാനിപ്പിക്കുകയായിരുന്നു.

mia-khalifa-on-her-struggling-life

പോൺ ഇൻഡസ്ട്രിയിൽ നിന്നു ലഭിച്ച വരുമാനം 12000 ഡോളർ (8.5 ലക്ഷം രൂപ) മാത്രമായിരുന്നു എന്ന മിയ ഖലീഫയുടെ വെളിപ്പെടുത്തൽ നേരത്തെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് തന്റെ ജീവിതത്തെക്കുറിച്ച് മനസ്സു തുറക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com