ADVERTISEMENT

സെപ്റ്റംബർ 16ന് പോപ്പ് ഗായകൻ നിക് ജൊനാസിന് 27 വയസ്സ് പൂർത്തിയായി. ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയുമായുള്ള വിവാഹശേഷമുള്ള ആദ്യ ജന്മദിനമായിരുന്നു ഇത്. നിക്കിന് ആശംസ അറിയിച്ചു കൊണ്ടുള്ള പ്രിയങ്കയുടെ സന്ദേശത്തിനു വേണ്ടിയാണ് ആരാധകർ കാത്തിരുന്നത്. പ്രതീക്ഷിച്ചതു പോലെ ഹൃദ്യമായൊരു സന്ദേശം പങ്കുവച്ചാണ് പ്രിയങ്ക തന്റെ പ്രിയതമന് ആശംസ അറിയിച്ചത്.

‘‘എന്റെ ജീവിതത്തിന്റെ പ്രകാശം. നിന്നോടൊപ്പമുള്ള ഓരോ ദിവസവും മുന്‍ ദിവസത്തേക്കാൾ മികച്ചതാണ്. ഈ ലോകത്തെ എല്ലാ സന്തോഷത്തിനും നിനക്ക് അര്‍ഹതയുണ്ട്. ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും സത്യസന്ധമായ പ്രണയത്തിന് ഉടമയായതിന് നന്ദി. എന്റെ സ്വന്തമായതിന് നന്ദി. ഹാപ്പി ബർത്ത്ഡേ ജാൻ. ഐ ലൗവ് യു @nickjonas’’– ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് വിഡിയോയ്ക്കൊപ്പം പ്രിയങ്ക കുറിച്ചു.

പ്രിയങ്കയുടെയും നിക്കിന്റെയും ജീവിതത്തിലെ മനോഹരമായ നിമിഷങ്ങൾ ഉൾപ്പെടുത്തിയാണ് വിഡിയോ തയാറാക്കിയിരിക്കുന്നത്. 37 ലക്ഷത്തിലധികം ആളുകൾ കണ്ട വിഡിയോ, ഇതുവരെ 13 ലക്ഷത്തിലധികം ലൈക്കുകള്‍ നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com