ADVERTISEMENT

‘വിവാഹം കഴിക്കാമോ’ എന്നു ചോദിച്ച ആരാധകന് രസകരമായ മറുപടിയുമായി കാജൽ അഗർവാൾ. ട്വിറ്ററിലൂടെയായിരുന്നു ആരാധകന്റെ ചോദ്യം. എന്നാൽ ‘‘നന്നായി ശ്രമിച്ചു നോക്കൂ, അത്ര എളുപ്പം സംഭവിക്കില്ല’’ എന്നു കാജലിന്റെ മറുപടി.

34കാരിയായ കാജലിന്റെ അഭിമുഖങ്ങളില്‍ വിവാഹം പലപ്പോഴും വിഷയമാകാറുണ്ട്. ട്വിറ്ററിലൂടെ ആരാധകർക്ക് ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകിയപ്പോൾ വിവാഹക്കാര്യം ഉയർന്നു വന്നു. വിവാഹത്തില്‍ താൻ വിശ്വസിക്കുന്നുണ്ട് എന്നും സമയമാകുമ്പോൾ നടക്കുമെന്നും കാജൽ മറുപടി നൽകി. ഇതിനു പിന്നാലെയാണ് ‘തന്നെ വിവാഹം കഴിക്കാമോ’ എന്ന് ആരാധകൻ ചോദിച്ചത്. ഇല്ല എന്ന ഉത്തരം പ്രതീക്ഷിച്ചിടത്ത് കാജലിന്റെ രസികൻ മറുപടി ആരാധകരുടെ ഹൃദയം കവർന്നു.

സിനിമകളിൽ തിരക്കു കുറഞ്ഞെങ്കിലും നിരവധി ബ്രാന്‍ഡുകളുടെ മോഡലായി തിളങ്ങുകയാണ് കാജല്‍ അഗർവാൾ. ഫാഷൻ ഷോകളിലും സജീവ സാന്നിധ്യമാണ്. അടുത്തിടെ കാജലിന്റെ സ്റ്റൈൽ സ്റ്റേറ്റ്മെന്റിനെ അഭിനന്ദിച്ച് പ്രഭാസ് രംഗത്തെത്തിയിരുന്നു. കാജലിനെയും അനുഷ്ക ഷെട്ടിയെയും താരതമ്യം ചെയ്യാൻ പ്രഭാസിനോട് ഒരു അഭിമുഖത്തിനിടെ അവതാരക ആവശ്യപ്പെട്ടു. കാജൽ‌ സുന്ദരിയും ഊർജസ്വലയുമാണ്. അപാരമായ ഡ്രസ്സിങ് സെൻസും ഉണ്ട് എന്നായിരുന്നു പ്രഭാസ് പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com