ജീവിതത്തിൽ സന്തോഷം ലഭിക്കുന്നില്ലേ?

reasons-you-don't-feel-happy
പ്രതീകാത്മക ചിത്രം
SHARE

എന്തൊക്കെ ചെയ്തിട്ടും ജീവിതത്തിൽ സന്തോഷം കിട്ടുന്നില്ല. എപ്പോഴും നിരാശയാണ്. നിരവധിപ്പേർ ഈ അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ട്. എന്താണിതിനു കാരണം എന്നു ചിന്തിച്ചിട്ടുണ്ടോ. പ്രധാനമായും 5 കാരണങ്ങളാണ് ഇതിനുള്ളത്.

ഭാവിയിലും ഭൂതത്തിലും ജീവിതം

ഈ നിമിഷത്തെ ആസ്വദിക്കാതെ ഭാവിയെക്കുറിച്ചുള്ള ആശങ്കകളിലും, കഴിഞ്ഞ കാര്യങ്ങൾ ഓർത്ത് നിരാശയിലും ജീവിക്കുന്നവരുണ്ട്. ഇവർക്ക് ഒരിക്കലും സന്തോഷം ലഭിക്കില്ല. ‘അന്ന് അങ്ങനെ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നേനെ, അടുത്ത ദിവസം എന്തു സംഭവിക്കും’, വെറുതെ കിട്ടുന്ന സമയമെല്ലാം ഇത്തരം ചിന്തികളായിരിക്കും പിന്നെ എങ്ങനെ സന്തോഷം കിട്ടാനാണ്.

സ്വയം ഇരയായി കാണുന്നവർ

ചില മനുഷ്യർ സ്വയം ഇരയായി കാണുന്നവരാണ്. എന്റെ അവസ്ഥ എന്നും ഇങ്ങനെയാണ്. എപ്പോഴും പരാജയം മാത്രമാണ് എന്നെല്ലാം പരിതപിച്ചു കൊണ്ടിരിക്കും. തന്റെ ജീവിതം ആരൊക്കെയോ ചേർന്ന് ഇങ്ങനെ ആക്കിയതാണ് എന്നാണ് ഇവർ കരുതുന്നത്. ചിലപ്പോൾ വിധിയെ വരെ പഴിച്ചുകൊണ്ട് അവർ ജീവിക്കും. ഒരിക്കലും സന്തോഷം ലഭിക്കില്ല.

ബന്ധങ്ങൾ പാളിയാൽ

ഒറ്റയ്ക്ക് ഒന്നും നേരിടാൻ കരുത്തില്ല എന്ന തോന്നൽ അനുയോജ്യരല്ലാത്ത സുഹൃത്തുക്കളെയും മാർഗദർശികളെയും പങ്കാളികളെയും ജീവിതത്തിന്റെ ഭാഗമാക്കാൻ കാരണമാകും. ഇതോടെ ജീവിതത്തിലെ സന്തോഷം ഇല്ലാതാകും ഏതൊരു ബന്ധവും തിരക്കു പിടിച്ച് രൂപപ്പെടുത്തേണ്ടതല്ല എന്നു മനസ്സിലാക്കണം.

ശരീരത്തെ സ്നേഹിക്കണം

ഭക്ഷണത്തിലോ ഉറക്കത്തിലോ തീരെ ശ്രദ്ധിക്കാത്തവരുണ്ട്. കിട്ടുന്നത് കഴിക്കുക, തോന്നുമ്പോൾ ഉറങ്ങുക, ഒരിടത്തുമാത്രം ചടഞ്ഞു കൂടി ഇരിക്കുക. ഇതെല്ലാം ശാരീരികമായ പ്രയാസങ്ങൾ മാത്രമല്ല, മാനസികമായ തളർച്ചയ്ക്കും  കാരണമാകും. ബന്ധങ്ങളുടെ വളർച്ചയ്ക്ക് സമയം കണ്ടെത്തുക. പ്രകൃതിയേയും ജീവജാലങ്ങളയും നിരീക്ഷിക്കുക. അങ്ങനെ ചുറ്റുപാടുകളെ മനസ്സിലാക്കി ജീവിക്കാൻ പഠിക്കണം.

വികാരങ്ങളെ നിയന്ത്രിക്കണം

വികാരങ്ങളൾ വ്യക്തിയുടെ പ്രവൃത്തികളെ ഒരിക്കലും ഗുണം ചെയ്യില്ല. മോശം വികാരങ്ങൾ വീണ്ടു വിചാരമില്ലാത്ത പ്രവർത്തിക്കാൻ കാരണമാകും. വികാരങ്ങളെ നമ്മൾ നിയന്ത്രിച്ചു നിർത്താന്‍ പഠിക്കുകയാണ് വേണ്ടത്. വികാരങ്ങൾ ഉണ്ടാകരുത് എന്നല്ല ഇതിന്റെ അർഥം. വികാരങ്ങളാൽ എല്ലാം മറന്നു പോകുന്ന അവസ്ഥ ഉണ്ടാകരുത് എന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA