ADVERTISEMENT

പൊതുവേദിയിൽ വിവാഹാഭ്യർഥന നടത്തി മുൻ ബിഗ് ബോസ് താരങ്ങൾ. ഗായകനായ ചന്ദൻ ഷെട്ടിയാണ് സഹതാരമായിരുന്ന നിവേദിത ഗൗ‍ഡയോട് വിവാഹാഭ്യർഥന നടത്തിയത്. മൈസൂരിൽ നടന്ന യൂത്ത് ദർശന പരിപാടിക്കിടയിലാണ് സംഭവം. 

പരിപാടിയിൽ തങ്ങളുടെ പ്രകടനം കഴിഞ്ഞതിനു പിന്നാലെ ചന്ദൻ നിവേദിതയുടെ മുമ്പിൽ മുട്ടുകുത്തി നിന്ന് വിവാഹാഭ്യർഥന നടത്തി. ആദ്യം അമ്പരന്നു നിന്ന് നിവേദിത പിന്നീട് ചന്ദന്റെ അഭ്യർഥന സ്വീകരിച്ചു. തന്റെ മനസ്സിലും ഇതേ ആഗ്രഹം ഉണ്ടായിരുന്നതായി നിവേദിത വെളിപ്പെടുത്തുകയും ചെയ്തു. 

വേദിയിൽ വണങ്ങി നിന്ന് ഇരുവരും ആരാധകരുടെ അനുഗ്രഹം തേടി. ഉടനെ വിവാഹം ഉണ്ടാകുമെന്ന് ചന്ദൻ പറഞ്ഞു. ഇവരുടെ പ്രഖ്യാപനത്തെ കയ്യടികളോടെയാണ് ആരാധകർ വരവേറ്റത്. 

പോപ് മ്യൂസിക് കംപോസറാണ് ചന്ദന്‍. ബിഗ് ബോസ് കന്നഡയുടെ സീസണ്‍ 5 ലാണ് നിവേദിതയെ പരിചയപ്പെടുന്നത്. ഷോയ്ക്കു ശേഷവും ഇവർ സൗഹൃദം തുടരുകയും പ്രണയത്തിലാവുകയുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com