ADVERTISEMENT

രണ്ടാം വിവാഹത്തിനായി ഒന്നാം ഭാര്യയെ ഐപിഎസ് ഓഫീസർ ഭീഷണിപ്പെടുത്തുന്നതായി പരാതി. ഹൈദരാബാദ് സ്വദേശി ബ്രിദുല ഭാവന എന്ന 28കാരിയാണ് ഭർത്താവ് വെങ്കട്ട മഹേശ്വര റെഡ്ഡിയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. മഹേശ്വര്‍ മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ പരിശീലനത്തിലാണ്. ഇതിനിടെയാണ് ആരോപണവുമായി ഭാര്യ രംഗത്തെത്തിയത്.

2018ൽ ആണ് ബ്രിദുലയും മഹേശ്വര റെഡ്ഡിയും വിവാഹിതരായത്. 2019ൽ യുപിഎസി പരീക്ഷയിൽ 126-ാം റാങ്ക് നേടിയ മഹേശ്വർ ഐപിഎസ് സ്വന്തമാക്കി. എന്നാൽ മസൂറിയിൽ പോയതിന് ശേഷം മഹേശ്വർ തന്നെ അവഗണിക്കുകയാണ്. മറ്റൊരു വിവാഹം കഴിക്കാനായി വിവാഹമോചനം വേണമെന്നാണ് ആവശ്യം. വിവാഹക്കാര്യം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണപ്പെടുത്തിയതായും ബ്രിദുല ആരോപിക്കുന്നു. 

ഓസ്മാനിയ സർവകലാശാലയില്‍ പഠിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് മഹേശ്വർ പ്രണയാഭ്യർഥന നടത്തി. ഒൻപതു വർഷം നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. ബ്രിദുല ദളിത് വിഭാഗത്തിൽപ്പെട്ട വ്യക്തി ആയതിനാല്‍ മാതാപിതാക്കൾ സമ്മതിക്കില്ലെന്നും സിവിൽ സർവീസ് നേടിക്കഴിഞ്ഞ് അവരോടു പറായം എന്നായിരുന്നു മഹേശ്വർ നിലപാട്.

യുപിഎസി പരീക്ഷ വിജയിക്കുന്നതിന് മഹേശ്വറിനെ സാമ്പത്തിമായി സഹായിച്ചു. കുടുംബം പുലർത്താൻ സ്വന്തം ജോലിയിലും ഉയർച്ചയിലും വിട്ടുവീഴ്ച ചെയ്തു. യുപിഎസി വിജയിച്ചു കഴിഞ്ഞാൽ ശോഭനമായൊരു ഭാവിയുണ്ടാകുമല്ലോ എന്ന പ്രതീക്ഷയിലായിരുന്നു ഈ ത്യാഗം.  ഉയർന്ന വിഭാഗത്തിൽപ്പെട്ട ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാനാണ് ഇപ്പോൾ മഹേശ്വർ ശ്രമിക്കുന്നത്. അതിനായി തന്നെ ഒഴിവാക്കുകയാണ്. വകവരുത്തുമോ എന്ന് ഭയമുണ്ട്, അതിനാൽ സംരക്ഷണം അനുവദിക്കണമെന്നും ബ്രിദുല പരാതിയിൽ പറയുന്നു.

ട്വിറ്ററിലൂടെ തങ്ങളുടെ വിവാഹഫോട്ടോയും സർട്ടിഫിക്കറ്റുകളും ബ്രിദുല പങ്കുവച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ മഹേശ്വറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

English Summary : IPS officer faces charges of forcing wife for divorce to marry another woman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com