ADVERTISEMENT

മിനിസ്ക്രീനിലൂടെ ജീവിതത്തിലേക്കും കലാരംഗത്തേക്കും ശക്തമായ തിരിച്ചുവരവ് നടത്തുകയാണ് ധന്യ മേരി വർഗീസ്. ഇന്നു ധന്യ പ്രേക്ഷകരുടെ സീതയാണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുമായി ബന്ധപ്പെട്ട് ഉണ്ടായ കേസും അറസ്റ്റും ആണ് ധന്യയുടെ ജീവിതം മാറ്റിമറിച്ചത്. എന്നാല്‍ വിവാദങ്ങളിൽ വീണു പോയി എന്നു കരുതിയിടത്തു നിന്ന് ധന്യ തിരിച്ചു വരികയായിരുന്നു.

ജീവിതത്തെ യാഥാർഥ്യത്തോടു കൂടി മനസ്സിലാക്കാനും മുന്നോട്ടു കൊണ്ടുപോകാനും ആ സംഭവങ്ങൾ പഠിപ്പിച്ചതായി ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ധന്യ വെളിപ്പെടുത്തി. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങൾ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. ആരെയും കണ്ണുമടച്ചു വിശ്വസിക്കുന്ന വ്യക്തി ആയിരുന്നു. ആ സംഭവത്തോടെ അതിനു മാറ്റം ഉണ്ടായി. ആളുകളുടെ സമീപനം എങ്ങനെ എന്നു മനസ്സിലാക്കിയാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും ധന്യ പറയുന്നു.

ഭർത്താവ് ജോണിന്റേത് ഒരു ബിസിനസ് കുടുംബമായിരുന്നു. ബിസിനസ്സിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും അവരെ പിന്തുണച്ചു. ജോണിന്റെ മാതാപിതാക്കളെ അദ്ദേഹം നോക്കുന്നതു പോലെ തന്നെ നോക്കി. എന്നാൽ നേരിടേണ്ടി വന്ന കാര്യങ്ങൾ പലതും പഠിപ്പിച്ചു. എല്ലാവരേയും സ്നേഹിച്ചാലും ആരേയും അന്ധമായി വിശ്വസിക്കരുത് എന്നു മനസ്സിലാക്കി. ജോണും അനുഭവങ്ങളില്‍ നിന്ന് പാഠം ഉൾകൊണ്ടു. ജീവിതത്തിലെ മോശം കാര്യങ്ങൾ മറക്കാന്‍ ശ്രമിക്കുകയാണ് എന്നും ധന്യ വ്യക്തമാക്കി.

English Summary : Actress Dhanaya Mary Varghese on controversies in her life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com