സ്ത്രീകൾ പങ്കാളിയുടെ വസ്ത്രം ധരിച്ചാൽ

wearing-your-boyfriends-clothes-can-reduce-your-mental-stress
പ്രതീകാത്മക ചിത്രം
SHARE

പങ്കാളിയുടെ വസ്ത്രം ധരിക്കുന്ന ശീലം ഉണ്ടോ ? ഉണ്ടെങ്കിൽ അങ്ങനെയുള്ള സ്ത്രീകളെ കാത്തിരിക്കുന്നത് നല്ലൊരു വാർത്തയാണ്. മാനസിക സമ്മർദം കുറയും. വെറുതെ പറയുന്നതല്ല, ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പഠനം നടത്തി കണ്ടെത്തിയ കാര്യമാണ്.

ഒറ്റപ്പെടൽ അനുഭവപ്പെടുമ്പോൾ ഇങ്ങനെ വസ്ത്രം ധരിച്ചു നോക്കാം. പങ്കാളിയുടെ പെർഫ്യൂം ഉപയോഗിക്കുന്നതും  ഉത്കണ്ഠ, ഒറ്റപ്പെടൽ എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം പറയുന്നു. ഇതു കൊണ്ടാണ് പല സ്ത്രീകളും പങ്കാളിയുടെ വസ്ത്രം ധരിക്കാൻ ഇഷ്ടപ്പെടുന്നത്. പങ്കാളിയുടെ സാമിപ്യം അനുഭവപ്പെടാൻ ഇത് സഹായിക്കും.

ഭർത്താവിന്റെ അഭാവത്തിൽ അവരുടെ വസ്ത്രം ധരിച്ച് ഉറങ്ങുന്നതും കട്ടിലിൽ അവർ കിടക്കുന്ന വശത്ത് കിടക്കുന്നതുമെല്ലാം സ്ത്രീകൾക്ക് സുരക്ഷിതത്വ ബോധം നൽകുന്നു. തിരക്കു പിടിച്ച ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളെ ലഘൂകരിക്കാനോ, എളുപ്പം പരിഹരിക്കാനോ ആവശ്യമായ വഴികൾ കണ്ടെത്തുക എന്ന ഉദ്ദേശത്തിലാണ് പഠനം നടത്തിയത്. 

English Summary : Wearing husband's clothes can reduce mental stress

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
FROM ONMANORAMA